thailand-incident

വാ​ഷിം​ഗ്ട​ൺ​:​ 2018​ൽ​ ​​​താ​​​യ്​​​​ല​​​ൻ​​​ഡി​​​ലെ​ ​താം​ ​​​ല​​​വു​​​ങ്​​ ​ഗു​​​ഹ​​​യി​​​ൽ​ 12​ ​വി​​​ദ്യാ​​​ർ​​​ത്ഥി​ക​​​ളും​ ​അ​ദ്ധ്യാ​പ​​​ക​​​നും​ ​കു​​​ടു​​​ങ്ങി​​​യ​ ​സം​​​ഭ​​​വം​ ​സി​​​നി​​​മ​​​യാ​​​കു​​​ന്നു.​ ​'​തേ​​​ർ​​​ട്ടീ​​​ൻ​ ​ലൈ​​​വ്​​​​സ്​​'​ ​എ​​​ന്ന​ ​പേ​​​രി​​​ൽ​ ​പ്ര​​​മു​​​ഖ​ ​അ​​​മേ​​​രി​​​ക്ക​​​ൻ​ ​സം​​​വി​​​ധാ​​​യ​​​ക​​​ൻ​ ​റോ​​​ൺ​ ​​​ഹോ​​​വാ​​​ർ​​​ഡാ​​​ണ്​​ ​സംഭവം സി​​​നി​​​മ​​​യാ​​​ക്കു​​​ന്ന​​​ത്.​ ​അ​​​ടു​​​ത്ത​ ​വ​​​ർ​​​ഷം​ ​മാ​​​ർ​​​ച്ചി​​​ൽ​ ​ആ​​​സ്​​​​ട്രേ​​​ലി​​​യ​​​യി​​​ലെ​ ​ക്വീ​​​ൻ​​​സ്​​​​ല​​​ൻ​​​ഡി​​​ലാ​​​ണ്​​ ​സി​​​നി​​​മ​​​യു​​​ടെ​ ​ചി​​​ത്രീ​​​ക​​​ര​​​ണം ആരംഭിക്കുന്നത്.
സി​​​നി​​​മ​ ​നി​​​ർ​​​മാ​​​ണ​ ​മേ​​​ഖ​​​ല​​​യെ​ ​ആ​​​സ്​​​​ട്രേ​​​ലി​​​യ​​​യി​​​ലേ​​​ക്ക്​​ ​ആ​​​ക​​​ർ​​​ഷി​​​ക്കു​​​ന്ന​​​തി​ന്റെ​ ​ഭാ​​​ഗ​​​മാ​​​യി​ ​​​ഫെ​​​ഡ​​​റ​​​ൽ​ ​സ​​​ർ​​​ക്കാ​​​ർ​ 130​ ​ല​​​ക്ഷം​ ​യു.​​​എ​​​സ്​​ ​ഡോ​​​ള​​​ർ​ ​(​ഏ​​​ക​​​ദേ​​​ശം​ 96​ ​കോ​​​ടി​ ​രൂ​​​പ​)​ ​സി​​​നി​​​മ​​​ക്കാ​​​യി​ ​മു​​​ട​​​ക്കും.​ 2018​ ​ജൂ​​​ൺ​ 23​നാ​​​ണ്​​ ​ജൂ​​​നി​​​യ​​​ർ​ ​ഫു​​​ട്​​​​ബാ​​​ൾ​ ​ടീം​ ​​​അം​​​ഗ​​​ങ്ങ​​​ളാ​​​യ​ ​വി​​​ദ്യാ​​​ർ​​​ത്ഥി​​​ക​​​ളും​ ​പ​​​രി​​​ശീ​​​ല​​​ക​​​നും​ ​താം​ ​​​ല​​​വു​​​ങ്​​ ​ഗു​​​ഹ​​​യി​​​ൽ​ ​കു​​​ടു​​​ങ്ങി​​​യ​​​ത്.​ ​രാ​​​ജ്യ​​​ന്ത​​​ര​ ​ത​​​ല​​​ത്തി​​​ൽ​ ​ന​​​ട​​​ന്ന​ ​ര​​​ക്ഷാ​​​ദൗ​​​ത്യ​​​ത്തി​​​നൊ​​​ടു​​​വി​​​ൽ​ 18​ ​ദി​​​വ​​​സ​​​ത്തി​​​ന്​​ ​ശേ​​​ഷം​ ​ജൂ​​​ലാ​യ് 10​നാ​​​ണ്​​ ​സം​​​ഘ​​​ത്തെ​ ​ഗു​​​ഹ​​​യി​​​ൽ​​​നി​​​ന്ന്​​ ​ര​ക്ഷി​ക്കാ​ൻ​ ​സാ​ധി​ച്ച​ത്.