agri-export

കൊച്ചി: നേട്ടത്തിന്റെ വിളനിലങ്ങളിലേക്ക് തിരിച്ചുകയറി കാർഷിക കയറ്റുമതി. ബസുമതി കയറ്റുമതി സെപ്‌തംബറിൽ 71 ശതമാനം വർദ്ധിച്ച് 3.52 ലക്ഷം ടണ്ണിലെത്തിയെന്ന് അഗ്രികൾച്ചറൽ ആൻഡ് പ്രോസസ്ഡ് ഫുഡ് പ്രൊഡക്‌ട്‌സ് എക്‌സ്‌പോർട്ട് ഡെവലപ്‌മെന്റ് അതോറിറ്റി (എ.പി.ഇ.ഡി.എ) വ്യക്തമാക്കി.

ഏപ്രിൽ-സെപ്‌തംബറിൽ ചോളം കയറ്റുമതി വളർച്ച 450 ശതമാനമാണ്. 1.67 ലക്ഷം ടണ്ണിൽ നിന്ന് 9.22 ലക്ഷം ടണ്ണിലേക്കാണ് വളർച്ച. ബംഗ്ലാദേശ്, ഭൂട്ടാൻ, നേപ്പാൾ എന്നിവയാണ് ചോളം വൻതോതിൽ വാങ്ങിയത്. ഇൻഡോനേഷ്യ, ഫിലിപ്പൈൻസ്, വിയറ്റ്‌നാം എന്നിവ മികച്ച താത്പര്യം കാട്ടിയതോടെ നിലക്കടല കയറ്റുമതി 19.2 ശതമാനം ഉയർന്നു. ബസുമതി ഇതര അരി കയറ്റുമതി വളർച്ച 100 ശതമാനമാണ്. ഗോതമ്പ് 191 ശതമാനം വളർച്ചയും കുറിച്ചു.