ramnath-kovind

ന്യൂഡൽഹി: രാഷ്ട്രപതി ഭവന്റെ ചുമതല വഹിച്ചിരുന്ന ഫസ്റ്റ് ഗൂർഖാ റൈഫിൾസിലെ അഞ്ചാം ബറ്റാലിയൺ ഉൾപ്പെട്ട അധികാര കൈമാറ്റ ചടങ്ങിന് സാക്ഷിയായി രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്. സിഖ് റെജിമെന്റിന്റെ ആറാം ബറ്റാലിയണിന് രാഷ്‌ട്രപതി ഭവനിന്റെ സുരക്ഷാ ചുമതല കൈമാറുന്ന ചടങ്ങ് ശനിയാഴ്ച രാഷ്ട്രപതി ഭവനിൽ വച്ച് തന്നെയാണ് നടന്നത്.

'സെറിമോണിയൽ ആർമി ഗാർഡ് ബറ്റാലിയ'നായുള്ള മൂന്നര വർഷത്തെ സേവനം പൂർത്തിയാക്കിയ ശേഷമാണ് ഗൂർഖാ റൈഫിൾസ് സിഖ് റെജിമെന്റിന് അധികാരം കൈമാറിയത്. റൊട്ടേഷൻ അടിസ്ഥാനത്തിൽ സൈന്യത്തിലെ വിവിധ ഇൻഫന്ററി യൂണിറ്റുകളാണ് രാഷ്ട്രപതി ഭവന്റെ സുരക്ഷാ ചുമതല വഹിക്കുക.