ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് പ്രതിരോധത്തിനായുള്ള വാക്‌സിൻ പരീക്ഷണത്തിന്റെ അന്തിമ ഘട്ടത്തിലാണ്. ഇന്ത്യയിൽ വാക്സിൻ നിർമ്മാണം നടക്കുന്ന മൂന്നിടത്ത് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദർശനം നടത്തിയിരുന്നു. ഇതിന് പിന്നാലെ വാക്സിൻ നിർമ്മാണം ത്വരിതപ്പെടുത്തുന്നതിനായി 900കോടിയുടെ ഉത്തേജന പാക്കേജ് പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്രസർക്കാർ.. വാക്‌സിൻ വികസിപ്പിക്കാൻ ആരംഭിച്ച കൊവിഡ് സുരക്ഷ മിഷന് വേണ്ടിയാണ് പാക്കേജ് പ്രഖ്യാപിച്ചിരിക്കുന്നത്. ഡിപാർട്ട്‌മെന്റ് ഓഫ് ബയോടെക്‌നോളജിക്ക് തുക കൈമാറും.
വാക്‌സിൻ വികസനത്തിൽ ഏർപ്പെട്ടിരിക്കുന്ന കമ്പനികൾക്ക് ഇത് കൂടുതൽ സഹായകമാകും. വാക്‌സിന്റെ പ്രി ക്ലിനിക്കൽ, ക്ലിനിക്കൽ പ്രവർത്തനങ്ങൾക്ക് ഈ തുക ഉപയോഗിക്കാം.
മൂന്ന് ഘട്ടമായാണ് കൊവിഡ് സുരക്ഷ പാക്കേജ് നടപ്പാക്കുന്നത്. ഡിപ്പാർട്ട്‌മെന്റ് ഓഫ് ബയോടെക്‌നോളജി നിലവിൽ പത്ത് കമ്പനികൾക്കാണ് വാക്‌സിൻ നിർമ്മിക്കാൻ വേണ്ടി സഹായം നൽകുന്നത്. ഇതിൽ അഞ്ചെണ്ണം മനുഷ്യരിൽ പരീക്ഷണം ആരംഭിച്ചു കഴിഞ്ഞു.