മുംബയ്: റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് അദ്ധ്യക്ഷനായ ധനനയ നിർണയ സമിതിയുടെ (എം.പി.സി) യോഗം ഡിസംബർ രണ്ടു മുതൽ നാലുവരെ നടക്കും. എം.പി.സിയിൽ പുതിയ സ്വതന്ത്ര അംഗങ്ങൾ എത്തിയ ശേഷമുള്ള രണ്ടാംയോഗമാണിത്. റീട്ടെയിൽ നാണയപ്പെരുപ്പം പരിധിവിട്ടുയർന്നതിനാൽ റിപ്പോ നിരക്ക് നാല് ശതമാനത്തിൽ തന്നെ നിലനിറുത്തിയേക്കും. ഫലത്തിൽ, പലിശഭാരം കുറയാൻ സാദ്ധ്യത വിരളമാണ്.