ലണ്ടൻ : 2002 ലോകകപ്പിൽ ചാമ്പ്യൻമാരെന്ന പെരുമയുമായെത്തിയ ഫ്രാൻസിനെതിരെ സെനഗലിന്റെ അട്ടിമറി വിജയമുറപ്പിച്ച ഗോളിന്റെ ഉടമ പാപ ബൗബ ദിയോപ് അന്തരിച്ചു. 42 വയസായിരുന്നു. ദീർഘകാലമായി അസുഖബാധിതനായിരുന്നു. 2001 മുതൽ 2008 വരെ സെനഗലിന്റെ ജേഴ്സിയണിഞ്ഞ ദിയോപ് 63 മത്സരങ്ങളിൽ നിന്ന് 11 ഗോളുകൾ നേടിയിട്ടുണ്ട്. ഡിഫൻസീവ് മിഡ്ഫീൽഡറായും സെന്റർ ഡിഫൻഡറായും തിളങ്ങിയിട്ടുള്ള ദിയോപ് പ്രമുഖ ഇംഗ്ലീഷ് ക്ലബുകളായ ഫുൾഹാം, പോർട്ട്സ്മൗത്ത് വെസ്റ്റ്ഹാം, ബിർമിംഗ് ഹാം സിറ്റി എന്നീ ടീമുകൾക്കായും ബൂട്ടുകെട്ടിയിട്ടുണ്ട്. 2002 ലോകകപ്പിൽ സെനഗലിന്റെ ടോപ്സ്കോറർ ദിയോപായിരുന്നു(3). 2002ൽ ആഫ്രിക്ക കപ്പ് ഒഫ് നേഷൻസ് റണ്ണറപ്പായ സെനഗൽ ടീമിലും അംഗമായിരുന്നു.