maradona-

ബ്യൂണസ് ഐറിസ്: ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ മരണത്തിനിടയാക്കിയത് ചികിത്സാപ്പിഴവ് മൂലമെന്ന് സംശയം. അർജന്റീനിയൻ മാദ്ധ്യമങ്ങളാണ് ഇത് സംബന്ധിച്ച വാർത്ത പുറത്തുവിട്ടത്. ഡോക്‌ടറുടെ അനാസ്ഥയാണ് മരണത്തിനിടയാക്കിയതെന്നാണ് സംശയമുയരുന്നത്. ഡോക്‌ടറുടെ ആശുപത്രിയിലും വീട്ടിലും പൊലീസ് റെയ്‌ഡ് നടന്നതായാണ്

റിപ്പോര്‍ട്ട്. ഡോക്‌ടര്‍ക്കെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്തതായും റിപ്പോര്‍ട്ടിൽ പറയുന്നു.

ചികില്‍സാപ്പിഴവുണ്ടായെന്ന് മറഡോണയുടെ മക്കളും നേരത്തെ ആരോപിച്ചിരുന്നു.

ഹൃദയാഘാതത്തെ തുടര്‍ന്ന് നവംബർ 25നാണ് 60ാം വയസിൽ മറഡോണ അന്തരിച്ചത്.