maradona

ബ്യൂണേഴ്സ് അയേഴ്സ്: ഇതിഹാസ ഫുട്ബാളർ ഡീഗോ മറഡോണയുടെ മരണത്തിന് പിന്നിൽ ചികിത്സിച്ച ഡോക്‌ടറുടെ അനാസ്ഥയെന്ന് ആരോപണം. മറഡോണയുടെ കുടുംബാംഗങ്ങളും അഭിഭാഷകനും ആരോപണം ഉന്നയിച്ചതിനെത്തുടർന്ന് ഫിസിഷ്യൻ ലിയാപോൾഡോ ലുക്യുവിന്റെ ക്ലിനിക്കിലും വീട്ടിലും പൊലീസ് റെയ്ഡ് നടത്തി.
മറഡോണയുടെ വീട്ടിൽ ആംബുലൻസ് എത്താൻ 30 മിനിറ്റിലധികം എടുത്തിരുന്നെന്നാണ് അഭിഭാഷകൻ പറയുന്നത്. മരണത്തിന് 12 മണിക്കൂർ മുൻപ് എന്തെങ്കിലും തരത്തിലുള്ള മെഡിക്കൽ പരിശോധനയ്ക്ക് അദ്ദേഹം വിധേയനായോയെന്ന് അന്വേഷിക്കണമെന്നും മറഡോണയുടെ അഭിഭാഷകൻ ആവശ്യപ്പെട്ടു. ഈ മാസം 25നാണ് മറഡോണ അന്തരിച്ചത്. 11നായിരുന്നു അദ്ദേഹം ശസ്ത്രക്രിയയ്ക്ക് വിധേയനായത്.