joe-biden

വാഷിംഗ്ടൺ: അമേരിക്കയുടെ നിയുക്ത പ്രസിഡന്റ് ജോ ബൈഡന് വീഴ്ചയിൽ പരിക്ക്.വളർത്തുനായയ്‌ക്കൊപ്പം കളിക്കുന്നതിനിടയിൽ വീഴുകയായിരുന്നു.കാലിന് പരിക്കേറ്റ ബൈഡൻ ചികിത്സ തേടി.എല്ലുകള്‍ക്ക് പൊട്ടലുകളില്ലെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. കൂടുതൽ പരിശോധനകൾ നടത്തും.

ശനിയാഴ്ചയാണ് ബൈഡന് പരിക്കേറ്റത്.മേജര്‍, ചാമ്പ് എന്നിങ്ങനെ രണ്ടു നായകളാണ് അദ്ദേഹത്തിനുള്ളത്. ഇരു നായ്ക്കളെയും വൈറ്റ് ഹൗസിലേക്ക് കൊണ്ടുവരുമെന്നും, ഒരു പൂച്ചയെ കൂടി വാങ്ങാന്‍ പദ്ധതിയുണ്ടെന്നും ബൈഡന്റെ കുടുംബം നേരത്തെ വ്യക്തമാക്കിയിരുന്നു.

അതേസമയം വോട്ടെണ്ണലിൽ അട്ടിമറി നടന്നെന്ന് ആരോപിച്ച് ഡൊണാൾഡ് ട്രംപ് നൽകിയ ചില ഹർജികൾ ഇന്നലെ കോടതി തള്ളിയിരുന്നു. 2021 ജനുവരി 20ന് അമേരിക്കയുടെ പുതിയ പ്രസിഡന്റായി ബൈഡൻ സ്ഥാനമേൽക്കും.അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രായം കൂടിയ പ്രസിഡന്റാണ് ബൈഡൻ.