ബ്യൂണസ് ഐറിസ്: ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ മരണത്തിനിടയാക്കിയത് ചികിത്സാപ്പിഴവാണെന്ന ആരോപണം നിഷേധിച്ച് ഡോക്ടര്‍ ലിയോപോള്‍ഡ് ലൂക്കെ.ചെയ്യാവുന്നതെല്ലാം ചെയ്തുവെന്നും,മരണത്തിൽ തനിക്ക് ഉത്തരവാദിത്തമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
തനിക്കെതിരെയുള്ള ആരോപണങ്ങളെല്ലാം ഡോക്ടർ നിഷേധിച്ചു. അതോടൊപ്പം അന്വേഷണത്തോട് പൂര്‍ണമായി സഹകരിക്കുമെന്നും ലിയോപോള്‍ഡ് ലൂക്കെ വ്യക്തമാക്കി. ചികിത്സപ്പിഴവുണ്ടായെന്ന് മറഡോണയുടെ മക്കൾ നേരത്തെ ആരോപിച്ചിരുന്നു.
ഡോക്ടര്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചതായും, ആശുപത്രിയിലും വസതിയിലും പൊലീസ് റെയ്ഡ് നടന്നതായും അര്‍ജന്റീനന്‍ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.ഡോക്‌ടര്‍ക്കെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്തതായും റിപ്പോര്‍ട്ടിൽ പറയുന്നു.നവംബര്‍ ഇരുപത്തഞ്ചിനാണ് മറഡോണ അന്തരിച്ചത്.