gold-smuggling

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച 2311.30 ഗ്രാം സ്വർണം പിടികൂടി. എയർ കസ്റ്റംസ് ഇന്റലിജിൻസ് വിഭാഗമാണ് സ്വർണം പിടികൂടിയത്. സ്വർണത്തിന് വിപണിയിൽ ഒരു കോടി 15 ലക്ഷം രൂപ വില വരും. ദുബായിൽ നിന്നും കോഴിക്കോടെത്തിയ മലപ്പുറം സ്വദേശി സലാം എന്ന യാത്രക്കാരനിൽ നിന്നാണ് 1568.2 ഗ്രാം സ്വർണവും വിമാനത്തിന്റെ ശുചിമുറിയിൽ ഒളിപ്പിച്ച് വച്ച രീതിയിൽ കണ്ട 1262.20 ഗ്രാം സ്വർണ മിശ്രിതവും പിടികൂടിയത്.

ഇന്നലെ അ​ന​ധി​കൃ​ത​മാ​യി ക​ട​ത്താ​ൻ ശ്ര​മി​ച്ച 77 ല​ക്ഷ​ത്തിന്റെ സ്വ​ർ​ണം എ​യ​ർ ക​സ്​​റ്റം​സ് ഇ​ന്റ​ലി​ജ​ൻ​സ് പി​ടി​കൂ​ടിയിരുന്നു. തി​രൂ​ർ സ്വ​ദേ​ശി ഉ​നൈ​സി​ൽ (25) നി​ന്നാ​ണ് 1600 ഗ്രാം ​സ്വ​ർ​ണം പി​ടി​ച്ച​ത്. ജി​ദ്ദ​യി​ൽ​നി​ന്നുളള സ്‌പൈസ് ജെ​റ്റ് വി​മാ​ന​ത്തി​ലാ​യിരുന്നു ഉനൈസ് ക​രി​പ്പൂ​രി​ൽ എ​ത്തി​യ​ത്. ബ്ലൂ​ടൂ​ത്ത് സ്‌പീക്കറിന്റെ ബാ​റ്റ​റി​ക്ക​ക​ത്ത് വെളളനി​റം പൂ​ശി​യ നി​ല​യി​ൽ സ്വ​ർ​ണം ഒ​ളി​പ്പി​ച്ചു​ക​ട​ത്താ​നാ​യി​രു​ന്നു ശ്ര​മം.