porpune

കൂത്തുപറമ്പ്: എടിഎം കൗണ്ടറിൽ നിന്ന് പാമ്പിനെ പിടികൂടിയ സംഭവങ്ങളൊക്കെ ഇതിനുമുൻപ് ഉണ്ടായിട്ടുണ്ട്. ഇപ്പോഴിതാ മുള്ളൻപന്നിയേയും പിടികൂടിയിരിക്കുകയാണ്. കൂത്തുപറമ്പ് പാലത്തിൻകരയിലെ സ്വകാര്യ ബാങ്കിന്റെ കീഴിലുള്ള എടിഎം കൗണ്ടറിൽ നിന്ന് ഇന്നലെ രാവിലെയാണ് മുള്ളൻപന്നിയെ പിടികൂടിയത്.

നാട്ടുകാരാണ് എടിഎം കൗണ്ടറിൽ അകപ്പെട്ട നിലയിൽ മുള്ളൻപന്നിയെ കണ്ടെത്തിയത്. ഉടൻതന്നെ അധികൃതരെ വിവരമറിയിച്ചു. തുടർന്ന് കണ്ണവം റേഞ്ച് ഫോറസ്റ്റ് അധികൃതരുടെ നിർദേശ പ്രകാരം ഫോറസ്റ്റ് വാച്ചറും സ്‌നേക്ക് ആന്റ് അനിമൽസ് റസ്‌ക്യൂവറുമായ വിസി ബിജിലേഷ് എത്തിയാണ് മുള്ളൻപന്നിയെ പിടികൂടിയത്. രക്ഷപ്പെടുത്തി കാട്ടിൽ വിട്ടു.