shane-nigam

ഇന്ന് നടൻ അബിയുടെ ഓർമ ദിനമാണ്.2017 നവംബർ മുപ്പതിനാണ് താരം അന്തരിച്ചത്. ഇപ്പോഴിതാ വാപ്പച്ചിയുടെ ഓർമ്മദിനത്തിൽ ഫേസ്ബുക്കിൽ വികാരനിർഭരമായ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് നടൻ ഷെയ്ൻ നിഗം.


വാപ്പച്ചിയ്‌ക്കൊപ്പമുള്ള ഒരു ചിത്രം പങ്കുവച്ചുകൊണ്ടാണ് ഷെയ്‌ന്റെ കുറിപ്പ്. വാപ്പച്ചി ആദ്യമായും അവസാനമായും സ്റ്റേജിൽ കയറി, ഒരു വാക്ക്‌പോലും സംസാരിക്കാൻ പറ്റാതെ ഇറങ്ങിയവേദി ആണ് ചിത്രത്തിലുള്ളതെന്ന് ഷെയ്ൻ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

ഇന്ന് എന്‍റെ വാപ്പിച്ചിയുടെ ഓര്‍മ്മദിനമാണ്. Thank you Vappichi for believing in me. ❤ ഈ ചിത്രത്തിന് മറ്റൊരു പ്രത്യേകത കൂടി ഉണ്ട്, വാപ്പച്ചി ആദ്യമായും അവസാനമായും സ്റ്റേജിൽ കയറി, ഒരു വാക്ക് പോലും സംസാരിക്കാൻ പറ്റാതെ ഇറങ്ങിയ വേദി ആണ്, ആരും ഒന്നും പറയാനും ആവശ്യപ്പെട്ടില്ല, പരാതി അല്ല കേട്ടോ, വാപ്പച്ചിക്ക് ഉണ്ടായ വേദന ഞാൻ പങ്ക് വയ്ക്കുന്നു.. ഇതാണ് വാപ്പച്ചിയുടെ അവസാന വേദി.