വളരെ ചെറിയ പ്രായത്തിൽ തന്നെ മുടി നരയ്ക്കുന്ന നിരവധിയാളുകൾ ഉണ്ട്. നര മാറാൻ വിവിധ പരീക്ഷണങ്ങൾ നടത്തി പരാജയപ്പെട്ടവരും ഉണ്ട്. അങ്ങനെയുള്ള ആളുകൾക്കായി ഒരു കിടിലൻ ബ്യൂട്ടി സീക്രട്ട് കൗമുദി ടിവിയിലൂടെ പങ്കുവച്ചിരിക്കുകയാണ് സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാർ.

ഹെന്ന, തേയിലപ്പൊടി, കാപ്പിപ്പൊടി,ബീറ്റ്‌റൂട്ട് ജ്യൂസ് മുതലായവ മിക്‌സ് ചെയ്ത് ഒന്നോ രണ്ടോ ദിവസം മാറ്റിവയ്ക്കുക.അതിന്റെ സത്ത് എല്ലാം ഇറങ്ങിയതിന് ശേഷം ഉപയോഗിച്ചാൽ നല്ല റിസൽട്ട് ഉണ്ടാകുമെന്ന് രഞ്ജു രഞ്ജിമാർ പറയുന്നു. ഉപയോഗിക്കേണ്ട രീതി അവർ വീഡിയോയിലൂടെ കാണിച്ചുതരുന്നു...