robbery

സുൽത്താൻ ബത്തേരി: വയനാട്ടിൽ സുൽത്താൻ ബത്തേരിയിൽ വൻ കവർച്ച. വീട് കുത്തിത്തുറന്ന് കള‌ളന്മാർ കൊണ്ടുപോയത് 21 ലക്ഷം രൂപയും 25 പവനും. നായ്‌ക്കട്ടിയിൽ മാളപ്പുരയിൽ അബ്‌ദുൾ സലാമിന്റെ വീട്ടിലാണ് മോഷണം നടന്നത്. സംഭവസമയം വീട്ടുകാർ ഒരു ബന്ധുവീട്ടിൽ പോയിരിക്കുകയായിരുന്നു. തിരികെയെത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി പ്രതികളെ തേടിയുള‌ള അന്വേഷണം ഊർജിതമാക്കിയെന്നും പൊലീസ് വൃത്തങ്ങൾ അറിയിച്ചു.