killed

വി​തു​ര​:​ ​വി​തു​ര​യി​ൽ​ ​വീട്ടിനുള‌ളിൽ മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൃത്യം ചെയ്‌തത് ​മ​ദ്യ​ല​ഹ​രി​യി​ലാണെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു.​ ​വി​തു​ര​ ​മീ​നാ​ങ്ക​ൽ​ ​ത​ണ്ണി​ക്കു​ളം​ ​കു​ന്നി​ൻ​പു​റ​ത്തു​ ​വീ​ട്ടി​ൽ​ ​മാ​ധ​വ​നെ​ ​(50​)​ ​ആ​ണ് ​കൂ​ട്ടു​കാ​ര​നാ​യ​ ​പ​ട്ട​ൻ​കു​ളി​ച്ച​പാ​റ​ ​വെ​മ്പ​രി​യി​ൽ​ ​വീ​ട്ടി​ൽ​ ​എ.​ ​താ​ജു​ദീ​ൻ​ ​(62​)​ ​ത​ല​യ്ക്ക​ടി​ച്ചു​ ​കൊ​ന്ന​ത്.​ ​താ​ജു​ദ്ദീ​ന്റെ​ ​വീ​ട്ടി​ൽ​ ​മ​ദ്യം​ ​ക​ഴി​ക്കു​വാ​ൻ​ ​ചെ​ന്ന​താ​യി​രു​ന്നു​ ​മാ​ധ​വ​ൻ.​ ​ബു​ധ​നാ​ഴ്ച​ ​രാ​ത്രി​ ​എ​ട്ട് ​മ​ണി​യോ​ടെ​ ​ആ​ണ് ​സം​ഭ​വം.​

​മ​ദ്യം​ ​ക​ഴി​ച്ച​ശേ​ഷം​ ​ക​ടം​ ​പ​റ​ഞ്ഞു.​ ​മ​ദ്യം​ ​ക​ഴി​ച്ച​ ​വ​ക​യി​ൽ​ ​താ​ജു​ദ്ദീ​ന് ​മാ​ധ​വ​ൻ​ ​പ​ണം​ ​ന​ൽ​കാ​നു​ണ്ട്.​ ​കൂ​ടാ​തെ​ ​വി​ൽ​പ്പ​ന​ ​ന​ട​ത്തു​വാ​ൻ​ ​വാ​ങ്ങി​യ​ ​വ​ക​യി​ലും​ ​പ​ണം​ ​കി​ട്ടാ​നു​ണ്ട്.​ ​ഇ​തി​നെ​ ​ചൊ​ല്ലി​ ​ഇ​രു​വ​രും​ ​വ​ഴ​ക്ക് ​ഉ​ണ്ടാ​യി.​ ​താ​ജു​ദ്ദീ​ൻ​ ​റ​ബ​ർ​ ​ക​മ്പ് ​എ​ടു​ത്തു​ ​മാ​ധ​വ​ന്റെ​ ​ത​ല​യ്ക്ക​ടി​ച്ചു.​ ​ത​ല​ ​പൊ​ട്ടി​ ​ചോ​ര​ ​വ​ന്ന​പ്പോ​ൾ​ ​മാ​ധ​വ​ൻ​ ​നി​ല​വി​ളി​ച്ചു.​ ​താ​ജു​ദ്ദീ​ൻ​ ​മാ​ധ​വ​ന്റെ​ ​വാ​യ​ ​പൊ​ത്തി​ ​പി​ടി​ച്ചു.​ ​ബോ​ധം​ ​പോ​യ​പ്പോ​ൾ​ ​നി​ല​ത്ത് ​കി​ട​ത്തി.​ ​തു​ട​ർ​ന്ന് ​ര​ണ്ടു​ ​ദി​വ​സം​ ​രാ​ത്രി​യി​ലും​ ​മാ​ധ​വ​ന്റെ​ ​മൃ​ത​ദേ​ഹം​ ​പു​റ​ത്തു​ ​കൊ​ണ്ടു​ ​പോ​യി​ ​ക​ള​യു​വാ​ൻ​ ​ശ്ര​മി​ച്ചെ​ങ്കി​ലും​ ​ന​ട​ന്നി​ല്ല.

ഒ​രു​ ​ദി​വ​സം​ ​മൃ​ത​ദേ​ഹം​ ​ചാ​ക്കി​ൽ​ ​കെ​ട്ടി​ ​പു​റ​ത്തു​ ​കൊ​ണ്ടു​പോ​യെ​ങ്കി​ലും​ ​നാ​ട്ടു​കാ​രു​ടെ​ ​ശ്ര​ദ്ധ​യി​ൽ​ ​പെ​ട്ട​തി​നെ​ ​തു​ട​ർ​ന്ന് ​ശ്ര​മം​ ​ഉ​പേ​ക്ഷി​ച്ചു.​ ​മൃ​ത​ദേ​ഹം​ ​അ​ഴു​കി​ ​ദു​ർ​ഗ​ന്ധം​ ​വ​മി​ച്ച​ ​തി​നെ​ ​തു​ട​ർ​ന്നാ​ണ് ​തൊ​ഴി​ലു​റ​പ്പ് ​തൊ​ഴി​ലാ​ളി​ക​ൾ​ ​വീ​ട്ടി​ൽ​ ​ചെ​ന്ന് ​നോ​ക്കി​യ​തും​ ​പോ​ലീ​സി​ൽ​ ​വി​വ​രം​ ​അ​റി​യി​ച്ച​തും.​ ​താ​ജു​ദീ​ൻ​ ​കു​റ്റം​ ​മു​ഴു​വ​നും​ ​പോ​ലീ​സി​നോ​ട്‌​ ​സ​മ്മ​തി​ച്ചു.​ ​താ​ജു​ദ്ദീ​നെ​ ​ഇ​ന്ന് ​വൈ​കി​ട്ട് ​റി​മാ​ൻ​ഡ് ​ചെ​യ്യും.​ ​മാ​ധ​വ​ന്റെ​ ​മൃ​ത​ദേ​ഹം​ ​നെ​ടു​മ​ങ്ങാ​ട് ​ശാ​ന്തി​ ​തീ​ര​ത്തി​ൽ​ ​സം​സ്ക​രി​ച്ചു.