baby-killed

ബാരാമതി: ഒന്നരമാസം മാത്രം പ്രായമുള്ള കുഞ്ഞിനെ മുക്കിക്കൊന്ന കേസില്‍ അമ്മ അറസ്റ്റില്‍. മഹാരാഷ്ട്രയിലാണ് സംഭവം. യുവതിയ്‌ക്കെതിരെ പൂനെ റൂറല്‍ പൊലീസ് ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തതായാണ് റപ്പോര്‍ട്ട്. യുവതിയുടെ മൂന്നാമത്തെ പ്രസവത്തിലുണ്ടായ കുഞ്ഞിനെയാണ് മുക്കിക്കൊന്നത്.

ഇത്തവണ ഒരു ആണ്‍കുട്ടിയെയാണ് പ്രതീക്ഷിച്ചതെന്നും മൂന്നാം തവണയും പെണ്‍കുട്ടിയുണ്ടായെന്ന കാരണത്താല്‍ യുവതി കുട്ടിയെ കൊന്നതെന്നാണ് ബാരാമതി പൊലീസ് പറയുന്നത്. കഴിഞ്ഞ രണ്ട് മാസമായി യുവതി സ്വന്തം വീട്ടിലാണ് കഴിയുന്നത്. പെണ്‍കുട്ടി ജനിക്കുന്നതില്‍ കുട്ടിയുടെ പിതാവിന് സന്തോഷം മാത്രമാണ് ഉണ്ടായിരുന്നതെന്നും പൊലീസ് പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. തിങ്കളാഴ്ച യുവതിയെ പൊലീസ് കോടതിയില്‍ ഹാജരാക്കി.