vaccine

ലണ്ടൻ: ബ്രിട്ടനിലെ ആരോഗ്യപ്രവർത്തകർക്ക് ഒരാഴ്ചയ്ക്കുള്ളിൽ കൊവിഡ് പ്രതിരോധ വാക്‌സിൻ ലഭിക്കുമെന്ന് റിപ്പോർട്ട്. ഫൈസറിന്റെ കൊവിഡ് വാക്സിന് ബ്രിട്ടൻ അടുത്തയാഴ്ച അനുമതി നൽകിയേക്കുമെന്നാണ് വിവരം. ക്ലിനിക്കൽ ട്രയലിൽ ഫൈസർ വാക്സിൻ 95 ശതമാനം ഫലപ്രദമാണെന്ന് തെളിഞ്ഞിരുന്നു.

ഫൈസറിന്റെ 40 ദശലക്ഷം ഡോസുകൾക്ക് ബ്രിട്ടൻ ഇതിനകം ഓർഡർ നൽകിക്കഴിഞ്ഞു. നിശ്ചയിച്ചതുപ്രകാരം കാര്യങ്ങൾ മുന്നോട്ടുനീങ്ങുകയാണെങ്കിൽ ഡിസംബർ ഏഴോടെ വാക്‌സിന്റെ ആദ്യഘട്ട വിതരണം ബ്രിട്ടനിൽ ആരംഭിക്കും. രാജ്യത്തെ വാക്‌സിന്‍ വിതരണത്തിന് മേൽനോട്ടം വഹിക്കുന്നതിനായി ബിസിനസ് മന്ത്രി നഥിം സാഹവിയെ ഞായറാഴ്ച പ്രധാനമന്ത്രി ബോറിസ് ജോൺസൺ ചുമതലപ്പെടുത്തിയിരുന്നു.

ഇത് കൂടാതെ, അ​ടു​ത്ത ഏ​പ്രി​ൽ - മെയ്​ മാ​സ​ത്തിന്റെ ആരംഭത്തോടെ പ​ര​മാ​വ​ധി വാ​ക്​​സി​ൻ രാ​ജ്യത്തെത്തിക്കാനാണ് തീരുമാനമെന്നാണ് വിവരം. ഇ​തിന്റെ ഭാ​ഗ​മാ​യി യു.​എ​സ്​ ക​മ്പ​നി​യാ​യ മൊ​ഡേ​ണ​യു​ടെ 20 ല​ക്ഷം ഡോ​സ്​ വാ​ക്​​സി​ന് കൂടി ബ്രി​ട്ടീ​ഷ്​ സ​ർ​ക്കാ​ർ ഓ​ർ​ഡ​ർ ന​ൽ​കി. ര​ണ്ടാ​ഴ്​​ച മു​മ്പ്​ ഇ​തേ ക​മ്പ​നി​യു​ടെ 50 ല​ക്ഷം ഡോ​സി​ന്​ ഓ​ർ​ഡ​ർ ന​ൽ​കി​യ​തി​നു​ പി​ന്നാ​ലെ​യാ​ണി​ത്. ഫൈ​സർ വാക്സിന്റെ 40 ദ​ശ​ല​ക്ഷം ഡോ​സും ബ്രി​ട്ട​ൻ ഓ​ർ​ഡ​ർ ചെ​യ്​​തി​ട്ടു​ണ്ട്.