police

കോ​​​ട്ട​​​യം​​​:​ ​ആ​ക്രി​ ​പെ​റു​ക്കാ​ൻ​ ​എ​ത്തി.​ ​വീ​ട്ട​മ്മ​യു​ടെ​ ​നാ​ല​ര​ ​പ​വ​ന്റെ​ ​മാ​ല​യു​മാ​യി​ ​ക​ട​ന്നു​ക​ള​ഞ്ഞ​ ​ര​ണ്ടം​ഗ​ ​സം​ഘം​ ​നാ​ല്​ ​മ​ണി​ക്കൂ​റി​നു​ള്ളി​ൽ​ ​പൊ​ലീ​സ് ​പി​ടി​യി​ലാ​യി.​ ​ക​​​ഞ്ഞി​​​ക്കു​​​ഴി​​​ ​​​കൊ​​​ച്ചു​​​പ​​​റ​​​മ്പി​​​ൽ​​​ ​​​അ​​​നീ​​​ഷ് ​​​(39​​​),​​​ ​​​കൊ​​​ല്ലം​​​ ​​​ആ​​​യൂ​​​ർ​​​ ​​​തോ​​​ട്ടു​​​ക​​​ര​​​ ​​​പു​​​തു​​​വീ​​​ട്ടി​​​ൽ​​​ ​​​ജ​​​നാ​​​ർ​ദ്ദ​​​ന​​​ൻ​​​ ​​​(49​​​)​​​ ​​​എ​​​ന്നി​​​വ​​​രെ​​​യാ​​​ണ് ​​​വെ​​​സ്റ്റ് ​​​സ്റ്റേ​​​ഷ​​​ൻ​​​ ​​​ഹൗ​​​സ് ​​​ഓ​​​ഫീ​​​സ​​​ർ​​​ ​​​എം.​​​ജെ​​.​ ​​​അ​​​രു​​​ണി​​​ന്റെ​​​ ​​​നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള​​​ ​​​സം​​​ഘം​​​ ​​​പി​ടി​കൂ​ടി​യ​ത്.​ ​​​ഇ​​​ന്ന​​​ലെ​​​ ​​​രാ​​​വി​​​ലെ​​​ 9.30​​​ ​​​ഓ​​​ടെ​​​ ​ന​ഗ​ര​മ​ദ്ധ്യ​ത്തി​ൽ​ ​മാ​​​മ്മ​​​ൻ​​​മാ​​​പ്പി​​​ള​​​ ​​​ഹാ​​​ളി​ന് ​സ​മീ​പ​മു​ള്ള​ ​വീ​ട്ടി​ൽ​ ​നി​ന്നാ​ണ് ​വൃ​ദ്ധ​യു​ടെ​ ​മാ​ല​ ​ക​വ​ർ​ന്ന​ത്.

മാ​മ്മ​ൻ​ ​മാ​പ്പി​ള​ ​ഹാ​ൾ​ ​ജം​ഗ്ഷ​നി​ൽ​ ​നി​ന്ന് ​ച​ന്ത​ക്ക​ട​വി​ലേ​ക്കു​ള്ള​ ​പാ​ർ​ക്ക് ​ലെ​യ്‌നി​ലു​ള്ള​ ​വീ​ട്ടി​ൽ​ ​ഒ​റ്റ​ക്ക് ​താ​മ​സി​ക്കു​ന്ന​ ​ത​ങ്ക​മ്മ​ ​സേ​വ്യ​റി​ന്റെ​ ​(83​)​ ​മാ​ല​യാ​ണ് ​ഇ​വ​ർ​ ​പൊ​ട്ടി​ച്ചെ​ടു​ത്ത് ​ക​ട​ന്നു​ക​ള​ഞ്ഞ​ത്.​ ​വീ​ട്ടി​ലെ​ത്തി​യ​ ​ഇ​വ​ർ​ ​ആ​ക്രി​സാ​ധ​ന​ങ്ങ​ൾ​ ​ഉ​ണ്ടോ​യെ​ന്ന് ​ചോ​ദി​ച്ചു.​ ​ഇ​ല്ലാ​യെ​ന്ന് ​പ​റ​ഞ്ഞ​തോ​ടെ​ ​കു​ടി​ക്കാ​ൻ​ ​വെ​ള്ളം​ ​ചോ​ദി​ച്ചു.​ ​അ​വ​ശ​നി​ല​യി​ൽ​ ​ക​ണ്ട​ ​ഇ​വ​ർ​ക്ക് ​വൃ​ദ്ധ​ ​ചാ​യ​ ​ഉ​ണ്ടാ​ക്കി​ക്കൊ​ടു​ത്തു.​ ​കൂ​ടെ​ ​ബി​സ്ക്ക​റ്റും​ ​ന​ല്കി.​ ​ഇ​ത് ​ക​ഴി​ക്കു​ന്ന​തി​നി​ട​യി​ൽ​ ​വൃ​ദ്ധ​യു​ടെ​ ​ക​ഴു​ത്തി​ൽ​കി​ട​ന്ന​ ​നാ​ല​ര​ ​പ​വ​ന്റെ​ ​മാ​ല​ ​പൊ​ട്ടി​ച്ചെ​ടു​ത്ത് ​സം​ഘം​ ​സ്ഥ​ലം​ ​വി​ടു​ക​യാ​യി​രു​ന്നു.​ ​ഉ​ട​ൻ​ത​ന്നെ​ ​വൃ​ദ്ധ​ ​പൊ​ലീ​സ് ​ക​ൺ​ട്രോ​ൾ​ ​റൂ​മി​ൽ​ ​വി​ളി​ച്ച് ​വി​വ​രം​ ​പ​റ​ഞ്ഞു.
പൊ​ലീ​സ് ​ഞൊ​ടി​യി​ട​യി​ൽ​ ​എ​ത്തി​ ​പ​രി​സ​രം​ ​മു​ഴു​വ​ൻ​ ​അ​രി​ച്ചു​പെ​റു​ക്കി​ ​തി​ര​ച്ചി​ൽ​ ​ന​ട​ത്തി​യെ​ങ്കി​ലും​ ​ക​ണ്ടെ​ത്താ​ൻ​ ​ക​ഴി​ഞ്ഞി​ല്ല.​ ​ഉ​ച്ച​ക​ഴി​ഞ്ഞ് ​ഒ​ന്ന​ര​യോ​ടെ​ ​ടൗ​ണി​ന്റെ​ ​മ​റ്റൊ​രു​ ​കോ​ണി​ൽ​ ​നി​ന്നാ​ണ് ​ഇ​വ​രെ​ ​പി​ടി​കൂ​ടി​യ​ത്.​ ​മോ​ഷ്ടി​ച്ചെ​ടു​ത്ത​ ​മാ​ല​ ​ഇ​വ​രി​ൽ​ ​നി​ന്ന് ​പൊ​ലീ​സ് ​ക​ണ്ടെ​ടു​ത്തു.​ ​​​​​ ​വെ​​​സ്റ്റ് ​​​എ​​​സ്.​​​ഐ​​​ ​​​ടി.​​​ശ്രീ​​​ജി​​​ത്ത്,​​​ ​​​ഗ്രേ​​​ഡ് ​​​എ​​​സ്.​​​ഐ​​​ ​​​അ​​​നി​​​ൽ,​​​ ​​​എ.​​​എ​​​സ്.​​​ഐ​​​ ​​​സ​​​ന്തോ​​​ഷ്,​​​ ​​​സി​​​വി​​​ൽ​​​ ​​​പൊ​​​ലീ​​​സ് ​​​ഓ​​​ഫി​​​സ​​​ർ​​​ ​​​ന​​​വീ​​​ൻ​​​ ​​​എ​​​ന്നി​​​വ​​​രും​ ​അന്വേഷണ സംഘത്തിലുണ്ടായിരുന്നു.