uae-coivd

അബുദാബി: കൊവിഡ് 19 കേസുകളില്‍ വര്‍ദ്ധന തുടരുന്ന യു.എ.ഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1107 പേര്‍ക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചു. 2 മരണവും ഈ സമയപരിധിക്കുള്ളില്‍ സംഭവിച്ചതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.ഇന്ന് 714 പേര്‍ക്കാണ് രോഗമുക്തിയുണ്ടായത്. ഇതോടെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം രാജ്യത്ത് ഇതുവരെ 1,68,860 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

1,54,899 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 572 പേര്‍ക്ക് ഇതുവരെ ജീവന്‍ നഷ്ടമായെന്നും അധികൃതര്‍ വ്യക്തമാക്കി. നിലവില്‍ 13,389 കൊവിഡ് രോഗികളാണ് യു.എ.ഇയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 87,514 കൊവിഡ് പരിശോധനകളാണ് രാജ്യത്ത് നടത്തിയത്. ഇതുവരെ 1.67 കോടി കൊവിഡ് പരിശോധനകള്‍ യു.എ.ഇയില്‍ നടത്തിയതായാണ് ഔദ്യോഗിക കണക്കുകള്‍.

അതേസമയം, ഒമാനില്‍ തിങ്കളാഴ്ച 215 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതുവരെ കൊവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 123,699 ആയി. അഞ്ച് പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇതോടെ ആകെ മരണസംഖ്യ 1423 ആയി ഉയര്‍ന്നിട്ടുണ്ട്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 253 പേര്‍ക്കാണ് രോഗമുക്തി ലഭിച്ചത്. ഇതുവരെ 115216 പേര്‍ രോഗമുക്തരായതായും മന്ത്രാലയം വ്യക്തമാക്കി. നിലവില്‍ 210 പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്.