hanuman-baniwal

ജയ്‌പൂർ: കാർഷിക നിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ മുന്നണി വിടുമെന്ന മുന്നറിയിപ്പുമായി ഒരു എൻ.ഡി.എ ഘടകകക്ഷി കൂടി രംഗത്ത്. രാഷ്ട്രീയ ലോക് താന്ത്രിക് പാർട്ടി അദ്ധ്യക്ഷനും നഗൗറിൽ നിന്നുള്ള എം.പിയുമായ ഹനുമാൻ ബനിവാളാണ് ട്വിറ്ററിലൂടെ ഇക്കാര്യം അമിത് ഷായോട് ആവശ്യപ്പെട്ടത്. കർഷകരുമായി എത്രയും വേഗം ചർച്ച നടത്താൻ കേന്ദ്രസർക്കാർ തയ്യാറാകണമെന്നും സ്വാമിനാഥൻ കമ്മിഷന്റെ ശുപാർശകൾ നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.