swapna

കൊച്ചി : സ്വർണക്കടത്ത് കേസിൽ യു.എ.ഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥരല്ലാതെ കൂടുതൽ വിദേശ പൗരന്മാർക്കും പങ്ക്. സ്വപ്ന നവംബർ 27 നു കസ്റ്റംസിനു നൽകിയ രഹസ്യമൊഴിയിലാണ് സുപ്രധാന വിവരം.

മൊഴി കോടതിയിൽ സമർപ്പിച്ചിട്ടുണ്ടെങ്കിലും പ്രതികളുടെ പേരുകൾ പുറത്തു വിട്ടിട്ടില്ല. ഇവരുടെ പാസ്‌പോർട്ട്, യാത്രാ വിവരങ്ങൾ എന്നിവ ശേഖരിച്ചു വരികയാണെന്ന് കസ്റ്റംസ് കോടതിയിൽ വ്യക്തമാക്കി. നവംബർ 28, 29 തീയതികളിൽ കേന്ദ്ര സർക്കാരിന്റെ ഒാഫീസുകൾ അവധിയായിരുന്നതിനാൽ ഇവരുടെ യാത്രാരേഖകൾ പരിശോധിക്കാൻ കഴിഞ്ഞില്ലെന്നും ഇവയുപയോഗിച്ച് സ്വപ്ന, സരിത്ത് എന്നിവരെ ചോദ്യംചെയ്യാനായില്ലെന്നും കസ്റ്റംസ് വ്യക്തമാക്കി. രണ്ട പ്രതികളെയും ഏഴു ദിവസം കൂടി കസ്റ്റഡിയിൽ വേണമെന്ന് അന്വേഷണസംഘം ആവശ്യപ്പെട്ടു. ഡിസംബർ മൂന്നിന് ഉച്ചയ്ക്ക് 1.30 വരെ കസ്റ്റഡി അനുവദിച്ചു.

ഡോളർ കടത്തു കേസിലും ഉന്നത വ്യക്തികൾക്ക് ബന്ധമുണ്ടെന്ന് സ്വപ്ന നൽകിയ മൊഴിയിൽ വ്യക്തമാണെന്ന് രഹസ്യമൊഴി പരിശോധിച്ച എറണാകുളം അഡി. സി.ജെ.എം കോടതി അഭിപ്രായപ്പെട്ടു. ഡിജിറ്റൽ തെളിവുകൾ ശേഖരിച്ചതായി കസ്റ്റംസിന്റെ സ്പെഷ്യൽ പ്രോസിക്യൂട്ടർ അറിയിച്ചിട്ടുണ്ട്. യു.എ.ഇ കോൺസുലേറ്റിലെ സാമ്പത്തിക വിഭാഗം മുൻ മേധാവിയും ഇൗജിപ്ഷ്യൻ പൗരനുമായ ഖാലിദ് അലി മുഹമ്മദ് ഷൗക്രി ഒമാനിലേക്ക് 1.90 കോടി രൂപയുടെ ഡോളർ കടത്തിയ കേസിലാണ് സ്വപ്നയെയും സരിത്തിനെയും കസ്റ്റംസ് ഇപ്പോൾ ചോദ്യം ചെയ്യുന്നത്.

രഹസ്യം പറയാനുണ്ടെന്ന് സ്വപ്ന:

എഴുതി നൽകണമെന്ന് കോടതി

തങ്ങൾക്ക് കോടതിയോടു രഹസ്യമായി ചില കാര്യങ്ങൾ ബോധിപ്പിക്കാനുണ്ടെന്ന് ഇന്നലെ എറണാകുളം അഡി. സി.ജെ.എം കോടതിയിൽ ഹാജരാക്കിയപ്പോൾ സ്വപ്നയും സരിത്തും പറഞ്ഞു. വീഡിയോ കോൺഫറൻസിംഗ് മുഖേന ഹാജരാക്കുമ്പോഴൊക്കെ പൊലീസിന്റെ സാന്നിദ്ധ്യമുള്ളതിനാൽ ഇതുവരെ പറയാൻ കഴിഞ്ഞിരുന്നില്ലെന്നും അവർ പറഞ്ഞു. ഇക്കാര്യങ്ങൾ അഭിഭാഷകൻ മുഖേന എഴുതി നൽകാൻ കോടതി നിർദ്ദേശിച്ചു. അഭിഭാഷകരെ കാണാൻ സമയവും അനുവദിച്ചു.

നേരത്തേ, സോളാർ കേസിൽ സമാന സ്ഥിതിയുണ്ടായിരുന്നു. അന്ന് പ്രതി സരിത നായർ തനിക്കു രഹസ്യവിവരങ്ങൾ നൽകാനുണ്ടെന്ന് സാമ്പത്തിക കുറ്റവിചാരണ ചുമതലയുള്ള ഇതേ കോടതിയിൽ പറഞ്ഞിരുന്നു. ഇതു രേഖപ്പെടുത്താൻ കോടതി തുനിഞ്ഞെങ്കിലും, പിന്നീട് എഴുതി നൽകാൻ ആവശ്യപ്പെടുകയായിരുന്നു.

ശി​വ​ശ​ങ്ക​റി​ന്റെ​ ​ര​ഹ​സ്യ​ ​ഫോൺ
വി​വ​രം​ ​കി​ട്ടി​യെ​ന്ന് ​ക​സ്റ്റം​സ്

കൊ​ച്ചി​ ​:​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​മു​ൻ​ ​പ്രി​ൻ​സി​പ്പ​ൽ​ ​സെ​ക്ര​ട്ട​റി​ ​ശി​വ​ശ​ങ്ക​ർ​ ​ര​ണ്ടു​ ​ഫോ​ണു​ക​ൾ​ ​കൂ​ടി​ ​ഉ​പ​യോ​ഗി​ച്ചി​രു​ന്ന​താ​യി​ ​ക​ണ്ടെ​ത്തി​യെ​ന്നും​ ​ഇ​തി​ലൊ​രു​ ​ഫോ​ണി​ന്റെ​ ​വി​വ​ര​ങ്ങ​ൾ​ ​ശേ​ഖ​രി​ച്ചെ​ന്നും​ ​അ​തു​ ​പ​രി​ശോ​ധി​ക്കു​ക​യാ​ണെ​ന്നും​ ​ക​സ്റ്റം​സ് ​അ​ന്വേ​ഷ​ണ​ ​സം​ഘം​ ​കോ​ട​തി​യി​ൽ​ ​അ​റി​യി​ച്ചു.
ക​ണ്ടെ​ത്തി​യ​ത് ​ഐ​ ​പാ​ഡി​ലെ​ ​സിം​ ​കാ​ർ​ഡാ​ണെ​ന്നും​ ​ഇ​തു​പ​യോ​ഗി​ച്ച് ​കോ​ൾ​ ​വി​ളി​ച്ചി​ട്ടി​ല്ലെ​ന്നും​ ​ശി​വ​ശ​ങ്ക​റി​ന്റെ​ ​അ​ഭി​ഭാ​ഷ​ക​ൻ​ ​വാ​ദി​ച്ചു.
സ്വ​ർ​ണ​ക്ക​ട​ത്തു​ ​കേ​സി​ൽ​ ​അ​ഞ്ചു​ ​ദി​വ​സ​ത്തെ​ ​ക​സ്റ്റ​ഡി​ ​കാ​ലാ​വ​ധി​ ​ക​ഴി​ഞ്ഞ​തി​നെ​ത്തു​ട​ർ​ന്ന് ​ഇ​ന്ന​ലെ​ ​ശി​വ​ശ​ങ്ക​റി​നെ​ ​സാ​മ്പ​ത്തി​ക​ ​കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ​ ​വി​ചാ​ര​ണ​ച്ചു​മ​ത​ല​യു​ള്ള​ ​എ​റ​ണാ​കു​ളം​ ​അ​ഡി.​സി.​ ​ജെ.​എം​ ​കോ​ട​തി​യി​ൽ​ ​ഹാ​ജ​രാ​ക്കി​യ​പ്പോ​ഴാ​യി​രു​ന്നു​ ​ഇൗ​ ​വാ​ദ​ങ്ങ​ൾ.
ഒ​രു​ ​ഫോ​ൺ​ ​മാ​ത്ര​മേ​ ​ത​നി​ക്കു​ള്ളൂ​ ​എ​ന്നാ​ണ് ​ശി​വ​ശ​ങ്ക​ർ​ ​പ​റ​ഞ്ഞി​രു​ന്ന​ത്.​ ​ര​ണ്ടു​ ​ഫോ​ണു​ക​ളു​ടെ​ ​കാ​ര്യം​ ​ര​ഹ​സ്യ​മാ​ക്കി​ ​വ​ച്ചു.​ ​ഇ​തി​ലൊ​ന്നി​നെ​ക്കു​റി​ച്ചാ​ണ് ​ന​വം​ബ​ർ​ 29​ന് ​വി​വ​ര​ങ്ങ​ൾ​ ​ല​ഭി​ച്ച​തെ​ന്നും​ ​ശി​വ​ശ​ങ്ക​റി​നെ​ ​ചോ​ദ്യം​ ​ചെ​യ്യാ​ൻ​ ​ഏ​ഴു​ദി​വ​സം​ ​കൂ​ടി​ ​ക​സ്റ്റ​ഡി​യി​ൽ​ ​വി​ട്ടു​ന​ൽ​ക​ണ​മെ​ന്നും​ ​ക​സ്റ്റം​സ് ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​കോ​ട​തി​ ​ഇ​ന്നു​ ​വി​ധി​ ​പ​റ​യും.​ ​ശി​വ​ശ​ങ്ക​റി​നെ​ ​കാ​ക്ക​നാ​ട് ​ജി​ല്ലാ​ ​ജ​യി​ലി​ലേ​യ്ക്ക് ​മാ​റ്റാ​ൻ​ ​ഉ​ത്ത​ര​വി​ട്ടു.

​ ​ഡോ​ള​ർ​ ​ക​ട​ത്തി​ലും​ ​പ​ങ്ക്
വി​ദേ​ശ​ത്തേ​ക്ക് ​ഡോ​ള​ർ​ ​ക​ട​ത്തി​യ​ ​കേ​സി​ലും​ ​ശി​വ​ശ​ങ്ക​റി​നു​ ​പ​ങ്കു​ണ്ടെ​ന്ന​ ​സ്വ​പ്‌​ന​യു​ടെ​ ​ന​വം​ബ​ർ​ 27​ലെ​ ​മൊ​ഴി​യു​ടെ​ ​വി​വ​ര​ങ്ങ​ൾ​ ​ക​സ്റ്റം​സ് ​കോ​ട​തി​യി​ൽ​ ​ഇ​ന്ന​ലെ​ ​സ​മ​ർ​പ്പി​ച്ചു.​ ​യു.​എ.​ഇ​ ​കോ​ൺ​സു​ലേ​റ്റി​ലെ​ ​സാ​മ്പ​ത്തി​ക​ ​വി​ഭാ​ഗം​ ​മു​ൻ​മേ​ധാ​വി​ ​ഖാ​ലി​ദ് ​അ​ലി​ ​മു​ഹ​മ്മ​ദ് ​ഷൗ​ക്രി​ 2019​ ​ആ​ഗ​സ്റ്റി​ൽ​ 1.90​ ​കോ​ടി​ ​രൂ​പ​യു​ടെ​ ​ഡോ​ള​ർ​ ​ഒ​മാ​നി​ലേ​ക്കു​ ​ക​ട​ത്തി​യെ​ന്ന​ ​സ്വ​പ്ന​യു​ടെ​ ​വെ​ളി​പ്പെ​ടു​ത്ത​ലി​നെ​ത്തു​ട​ർ​ന്ന് ​ര​ജി​സ്റ്റ​ർ​ ​ചെ​യ്ത​ ​കേ​സാ​ണി​ത്.​ ​സ്വ​പ്ന​യും​ ​സ​രി​ത്തും​ ​ഖാ​ലി​ദ് ​അ​ലി​ ​മു​ഹ​മ്മ​ദ് ​ഷൗ​ക്രി​യെ​ ​അ​നു​ഗ​മി​ച്ചി​രു​ന്നു.​ ​ഇ​രു​വ​രെ​യും​ ​പ്ര​തി​ക​ളാ​ക്കി​ ​കേ​സെ​ടു​ത്തി​രു​ന്നു.