ന്യൂഡൽഹി: എഫ്.ഐ.സി.സി.ഐ ഇന്ത്യയുടെ മികച്ച സ്‌പോർട്സ് ഫെഡറേഷനുള്ള അവാർഡ് റസ്‌ലിംഗ് അസോസിയേഷൻ ഒഫ് ഇന്ത്യയ്ക്ക്. ജസ്റ്റിസ് മുകുൾ മുദ്ഗൽ അദ്ധ്യക്ഷനായ സമിതിയാണ് റസ്‌ലിംഗ് ഫെഡറേഷൻ ഒഫ് ഇന്ത്യയെ അവാർഡിന് തിരഞ്ഞെടുത്തത്. ഈ മാസം എട്ടിന് അവാർഡ് സമ്മാനിക്കും.