ggggg

കഞ്ഞിപ്പുര മൂടാൽ ബൈപ്പാസ് യാഥാർത്ഥ്യമാകുന്നു

വളാഞ്ചേരി : തൃശൂർ-കോഴിക്കോട് ദേശീയപാതയിൽ ഏറെ ഗതാഗതക്കുരുക്കുള്ള വളാഞ്ചേരി നഗരത്തിൽ പ്രവേശിക്കാതെ യാത്ര ചെയ്യാവുന്ന കഞ്ഞിപ്പുര മൂടാൽ ബൈപ്പാസ് റോഡ് യാഥാർത്ഥ്യത്തിലേക്ക്. ഏറെ നാളുകളുടെ നിയമക്കുരുക്കുകൾക്ക് വിരാമമിട്ടാണ് പദ്ധതി യാഥാർത്ഥ്യമാകാനൊരുങ്ങുന്നത്. ബൈപ്പാസ് വരുന്നതോടെ സ്ഥിരം അപകട മേഖലയായ വട്ടപ്പാറ ഒഴിവാക്കി ടാങ്കർ ലോറികൾ ഉൾപ്പെടെ ചരക്ക് വാഹനങ്ങൾക്ക് ഈ പാത ഉപയോഗിക്കാനാകും.


ബൈപ്പാസ് റോഡിന്റെ നിർമ്മാണോദ്ഘാടനം നവംബർ ആറിന് രാവിലെ 11ന് മന്ത്രി ജി. സുധാകരൻ ഓൺലൈനായി നിർവഹിക്കും. നാടിന്റെ പതിറ്റാണ്ടായുള്ള ആവശ്യമാണ് ഇതോടെ യാഥാർത്ഥ്യമാകുന്നത്. പ്രളയവും കൊവിഡും തീർത്ത സാങ്കേതിക,​ സാമ്പത്തിക,​ പ്രായോഗിക പ്രശ്നങ്ങൾ മറികടന്നാണ് കഞ്ഞിപ്പുര-മൂടാൽ ബൈപ്പാസ് നിർമ്മാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നത്. സ്ഥലമേറ്റെടുപ്പിനായി ഇതുവരെ 39 കോടിയോളം രൂപയാണ് സർക്കാർ അനുവദിച്ചത്. റോഡ് നിർമ്മാണത്തിനായി പൊതുമരാമത്ത് വകയിരുത്തിയ 13.42 കോടി ഉപയോഗിച്ചാണ് ഇപ്പോൾ പ്രവൃത്തികൾ ആരംഭിക്കുന്നത്.