മലപ്പുറം : ജില്ലയിൽ ഇന്നലെ 725 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 659 പേർക്കും നേരിട്ടുള്ള സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഉറവിടമറിയാതെ 58 പേർക്കും ആരോഗ്യ പ്രവർത്തകരായ മൂന്ന് പേർക്കും രോഗം സ്ഥിരീകരിച്ചു. രോഗബാധയുണ്ടായവരിൽ ഒരാൾ വിദേശരാജ്യത്തുനിന്ന് എത്തിയതും നാല് പേർ ഇതര സംസ്ഥാനത്ത് നിന്നെത്തിയതുമാണ്. ജില്ലയിൽ വിദഗ്ദ്ധ ചികിത്സയ്ക്ക് ശേഷം 889 പേരാണ് ഇന്നലെ രോഗമുക്തരായത്.
62,477 പേരാണ് ഇപ്പോൾ ജില്ലയിൽ നിരീക്ഷണത്തിലുള്ളത്. 8,502 പേർ വിവിധ ചികിത്സാ കേന്ദ്രങ്ങളിൽ നിരീക്ഷണത്തിലുണ്ട്.