കുറ്റിപ്പുറം :കാൻസർ ബാധിതർക്ക് ചേട്ടന്റെ പാത പിന്തുടർന്ന് കേശദാനം ചെയ്തിരിക്കുകയാണ് വലിയകുന്ന് സ്വദേശിനിയായ ഡിഗ്രി വിദ്യാർത്ഥിനി അശ്വതി. സഹോദരൻ അനീഷ് കാൻസർ ബാധിതർക്ക് ഇത്തരത്തിൽ കേശദാനം ചെയ്യാറുണ്ട് കൂടാതെ ഇതുപോലെ ചെയ്യുന്ന ഒരു കൂട്ടായ്മ കൂടിയുണ്ട് അശ്വതിയുടെ സഹോദരൻ അനീഷിന്. ഇത്തരത്തിൽ സഹോദരൻ ചെയ്യുന്നത് കണ്ടാണ് താനും ഈ രീതിയിൽ ചെയ്യുവാൻ പ്രചോദനമായതെന്ന് അശ്വതി പറഞ്ഞു. തൃശൂർ ചിന്മയ മിഷൻ കോളേജിലെ ഡിഗ്രി വിദ്യാർത്ഥിനിയാണ് അശ്വതി. തുടർന്നും ഇതുപോലെ ചെയ്യണം എന്നാണ് തന്റെ ആഗ്രഹമെന്നും അശ്വതി പറഞ്ഞു. മുടി തൃശ്ശൂരിലെ അമല ഹോസ്പിറ്റലിലെ ഹെയർ ബാങ്കിന് കൈമാറും. അശ്വതിയുടെ പ്രവർത്തനത്തെ സമൂഹമാദ്ധ്യമങ്ങളിലൂടെയും നേരിട്ടും നിരവധി പേർ അഭിനന്ദിച്ചു.