മലപ്പുറം ജില്ലയിൽ ഇന്നലെ 642 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. സക്കീന അറിയിച്ചു. ഇതിൽ 606 പേർക്കും നേരിട്ടുള്ള സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഉറവിടമറിയാതെ 26 പേർക്കും ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന ആറ് പേർക്കും വൈറസ്ബാധ സ്ഥിരീകരിച്ചു. രോഗബാധയുണ്ടായവരിൽ നാല് പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവരാണ്. വിദേശ രാജ്യങ്ങളിൽ നിന്നെത്തിയ ആർക്കും ഇന്നലെ രോഗബാധ സ്ഥിരീകരിച്ചിട്ടില്ല. അതേസമയം ഇന്നലെ 1,343 പേർ വിദഗ്ധ ചികിത്സയ്ക്ക് ശേഷം രോഗമുക്തരായി. ഇവരുൾപ്പെടെ ജില്ലയിലിതുവരെ കൊവിഡ് വിമുക്തരായി 48,965 പേരാണ് ചികിത്സാ കേന്ദ്രങ്ങളിൽ നിന്ന് വീടുകളിലേയ്ക്ക് മടങ്ങിയത്.