dd

പരപ്പനങ്ങാടി : ചെറമംഗലം പെട്രോൾ പമ്പിനു സമീപം നെച്ചിക്കാട് ഇബ്രാഹിംകുട്ടി ഹാജിയുടെ വീടിനു സമീപത്ത് ഇരുട്ടിന്റെ മറവിൽ കക്കൂസ് മാലിന്യം തള്ളിയതായി പരാതി. മെയിൻ റോഡിൽ നിന്നും 25 മീറ്ററോളം നീളത്തിൽ കളത്തിങ്ങൽ ഇസ്മയിലിന്റെ വീട്ടുവളപ്പുവരെ മാലിന്യം തളംകെട്ടി നിൽക്കുകയാണ്. കൗൺസിലർ ഹരിദാസന്റെ നിർദ്ദേശ പ്രകാരം മുനിസിപ്പാലിറ്റിയിലെ ജീവനക്കാർ സ്ഥലത്തെത്തി അണുനശീകരണം നടത്തി. കക്കൂസ് മാലിന്യം തള്ളൽ പതിവായ ഈ പ്രദേശത്ത് സി.സി.ടി.വി സ്ഥാപിക്കണമെന്ന് നാട്ടുകാരായ സാബിർ കല്ലൻ, ഹസ്സൻകോയ, എൻകെ ബഷീർ , ടി പി അസ്​കർ , സൈതലവി കൽപ്പറമ്പിൽ എന്നിവർ ആവശ്യപ്പെട്ടു.