തിരൂരങ്ങാടി: നന്നമ്പ്ര പഞ്ചായത്തിലെ നാലാം വാർഡ് ഉൾപ്പെട്ട ചെറുമുക്കിൽ ഇത്തവണത്തെ ചൂടേറിയ പോരാട്ടം അയൽവാസികൾ തമ്മിലാണ്. സംവരണ സീറ്റാ
ണിത്. കർഷകനും മീൻപിടിത്തക്കാരനും കായികപ്രേമിയുമായ
വി.പി. വേലായുധനും ഡ്രൈവറായ സി.എം. ബാലനും തമ്മിലാണ് പോരാട്ടം.
ചെറുമുക്കിലെ പഴയകാല നാട്ടുവൈദ്യൻ ചെറുമേലകത്ത് അപ്പുവിന്റെ മകനാണ് കോൺഗ്രസ് പ്രവർത്തകനായ ബാലൻ. കൊവിഡ് കാരണം ജീപ്പ് ഓട്ടം നിലച്ചു. ഇപ്പോൾ ജീപ്പ് വീട്ടിൽ നിറുത്തിയിട്ടിരിക്കുകയാണ്.
വേലായുധൻ.എൽ ഡി എഫ് സ്വതന്ത്രനായാണ് മത്സരിക്കുന്നത്. വർഷങ്ങളോളം ലീഗ് നിലനിറുത്തിപ്പോന്ന വാർഡാണിത്. പിന്നീട്കോൺഗ്രസ് പിടിച്ചെടുത്തിരുന്നു.
ഇത്തവണ യു.ഡി.എഫ് സംവിധാനത്തിലാണ് മത്സരം. വർഷങ്ങളോളമായി ലീഗിന്റെ കുത്തക പഞ്ചായത്താണ് നന്നമ്പ്ര. ഇവിടെ ഇപ്രാവശ്യം കുടുതൽ സീറ്റ് പിടിക്കാനുള്ള ഓട്ടത്തിലാണ് സി പി എം. രണ്ടുപേരും ആദ്യമായാണ് ജനവിധി തേടുന്നത്.
ലീഗും കോൺഗ്രസും വർഷങ്ങളായി രാഷ്ട്രീയമായി പോരടിച്ച് നിൽക്കുന്ന പഞ്ചായത്തായിരുന്നു നന്നമ്പ്ര. ഏറെ നാളായി തുടരുന്ന ചർച്ചകൾക്കൊടുവിലാണ് ഇത്തവണ ഒരുമിച്ച് മത്സരിക്കാൻ തീരുമാനമായത്. നിലവിൽ 21 വാർഡുകളിൽ 13 ഇടത്ത് ലീഗും ഏഴിടത്ത് കോൺഗ്രസുമാണ് മത്സരിക്കുന്നത്. ഒരു സീറ്റിൽ പൊതു സ്വതന്ത്രനെയും നിറുത്തും. ലീഗിന്റെ ഒരു വാർഡ് വെൽഫെയർ പാർട്ടിക്ക് നൽകും.