നിലമ്പൂർ: പോത്തുകല്ലിൽ യുവതി മൂന്നു മക്കളുമൊത്ത് ജീവനൊടുക്കിയതിന് പിന്നാലെ ഭർത്താവും ആത്മഹത്യ ചെയ്‌തു. മരിച്ച രഹ്നയുടെ ഭർത്താവ് ഭൂദാനം തുടിമുട്ടി മുതുപുരേടത്ത് ബിനീഷിനെയാണ് (36) ഇന്നലെ രാവിലെ ആറോടെ തറവാട് വീടിനടുത്ത് ചാലിയാർ പുഴയോട് ചേർന്നുള്ള സ്വകാര്യവ്യക്തിയുടെ റബർ തോട്ടത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ഞായറാഴ്ചയാണ് ബിനീഷിന്റെ ഭാര്യ രഹ്ന, മക്കളായ ആദിത്യൻ, അർജുൻ, അഭിനവ് എന്നിവരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്നുണ്ടായ കടുത്ത മനോവിഷമമാവാം ബിനീഷിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.
ബുധനാഴ്ച രാത്രി ഒന്നോടെ ബിനീഷിനെ കാണാനില്ലായിരുന്നു. മൊബൈൽ ഫോണും സ്വിച്ച് ഓഫായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം സംസ്‌കരിച്ചു.