മലപ്പുറം: ജില്ലയിൽ ഇന്നലെ 617 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 583 പേർക്ക് നേരിട്ടുള്ള സമ്പർക്കത്തിലൂടെയാണ്. ഉറവിടമറിയാതെ 27 പേർക്കും ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്ന രണ്ടുപേർക്കും രോഗബാധയുണ്ട്. രണ്ടുപേർ വിദേശത്ത് നിന്നെത്തിയതും മൂന്നുപേർ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവരുമാണ്.

569 പേരാണ് വിദഗ്ദ്ധ ചികിത്സയ്ക്ക് ശേഷം ജില്ലയിൽ ഇന്നലെ രോഗമുക്തി നേടിയത്. 71,285 പേരാണ് ഇപ്പോൾ ജില്ലയിൽ നിരീക്ഷണത്തിലുള്ളത്. 6,555 പേർ വിവിധ ചികിത്സാ കേന്ദ്രങ്ങളിൽ നിരീക്ഷണത്തിലുണ്ട്.