kunhalikkutty

മലപ്പുറം: വിവാദങ്ങളുടെ പശ്ചാത്തലത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നടപടിയെ രാജിയായേ ജനം കാണൂവെന്ന് മുസ്‌ലിം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി വാർത്താസമ്മേളനത്തിൽ പറഞ്ഞു. തിരഞ്ഞെടുപ്പും വലിയ വിവാദങ്ങളും നടക്കുമ്പോൾ ലീവാണെന്ന് പറ‌ഞ്ഞാൽ ആരും വിശ്വസിക്കില്ല. മുഖ്യമന്ത്രിയുടെയും കോടിയേരിയുടെയും രാജിയെന്ന പ്രതിപക്ഷ ആവശ്യത്തിന്റെ ഒരുഭാഗം അംഗീകരിക്കപ്പെട്ടു. സ്വാഭാവികമായ അവസാനത്തിലേക്ക് സി.പി.എമ്മും സർക്കാരും പോവുന്നതിന്റെ ആദ്യ സൂചനയാണ് കോടിയേരിയുടെ രാജിയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.