f

മലപ്പുറം: ജില്ലയിൽ ഇന്നലെ 588 പേർക്ക്‌ കൊവിഡ് സ്ഥിരീകരിച്ചു. 562 പേർക്ക്‌ നേരിട്ടുള്ള സമ്പർക്കമാണ്. ഉറവിടമറിയാതെ 19പേർക്കും ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്ന ഒരാൾക്കും ഇന്നലെ വൈറസ്ബാധ സ്ഥിരീകരിച്ചു. രോഗബാധയുണ്ടായവരിൽ നാലുപേർ വിദേശത്ത് നിന്നെത്തിയതും രണ്ടുപേർ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവരുമാണ്.

522പേരാണ് ഇന്നലെ വിദഗ്ദ്ധ ചികിത്സയ്ക്ക്‌ ശേഷം ജില്ലയിൽ രോഗമുക്തി നേടിയത്. ഇവരുൾപ്പെടെ 52,728 പേർ കൊവിഡ് വിമുക്തരായി ചികിത്സാ കേന്ദ്രങ്ങളിൽ നിന്ന് വീടുകളിലേയ്ക്ക് മടങ്ങി. 73,137പേരാണ് ഇപ്പോൾ ജില്ലയിൽ നിരീക്ഷണത്തിലുള്ളത്. 6,731പേർ വിവിധ ചികിത്സാകേന്ദ്രങ്ങളിൽ നിരീക്ഷണത്തിലുണ്ട്.