covid

മലപ്പുറം: ജില്ലയിൽ ഇന്നലെ 776 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.സക്കീന അറിയിച്ചു. ഇതിൽ 734 പേർക്കും നേരിട്ടുള്ള സമ്പർക്കത്തിലൂടെയാണ് വൈറസ്ബാധയുണ്ടായത്. ഉറവിടമറിയാതെ 29 പേർക്കും നാല് ആരോഗ്യ പ്രവർത്തകർക്കും ഇന്നലെ വൈറസ്ബാധ സ്ഥിരീകരിച്ചു. രോഗബാധയുണ്ടായവരിൽ ഒമ്പത് പേർ വിദേശത്ത് നിന്ന് എത്തിയതാണ്.

497 പേർ വിദഗ്ധ ചികിത്സയ്ക്ക് ശേഷം ജില്ലയിൽ രോഗമുക്തരായി. ഇവരുൾപ്പെടെ 55,251 പേർ കൊവിഡ് വിമുക്തരായി ചികിത്സാ കേന്ദ്രങ്ങളിൽ നിന്ന് വീടുകളിലേയ്ക്ക് മടങ്ങി. 76,891 പേരാണ് ഇപ്പോൾ ജില്ലയിൽ നിരീക്ഷണത്തിലുള്ളത്. 6,705 പേർ വിവിധ ചികിത്സാ കേന്ദ്രങ്ങളിൽ നിരീക്ഷണത്തിലുണ്ട്. കൊവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളിൽ 492 പേരും വിവിധ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിൽ 291 പേരും 267 പേർ കൊവിഡ് സെക്കൻഡ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. മറ്റുള്ളവർ വീടുകളിലും കൊവിഡ് കെയർ സെന്ററുകളിലുമായി നിരീക്ഷണത്തിൽ കഴിയുന്നു. ഇതുവരെ 305 പേരാണ് കൊവിഡ് ബാധിതരായി ജില്ലയിൽ മരണമടഞ്ഞത്.