മേലാറ്റൂർ: വാഹനം വിറ്റുകിട്ടിയ പണം ഉടമസ്ഥന് നൽകാതെ തട്ടിപ്പു നടത്തിയ കേസിൽ തൃശൂർ സ്വദേശി അറസ്റ്റിൽ. തൃശൂർ പാലപ്പിള്ളിയിലെ
കണ്ടായി എസ്റ്റേറ്റ് കരിങ്കുളങ്ങര രഞ്ജിത്തിനെയാണ്(30) പട്ടിക്കാട് മുള്ള്യാകുർശ്ശി സ്വദേശി കളപ്പാറ ബാലചന്ദ്രന്റെ പരാതി പ്രകാരം
മേലാറ്റൂർ പൊലീസ് അറസ്റ്റു ചെയ്തത്. ഗൾഫിൽ ജോലി ചെയ്തിരുന്ന ബാലചന്ദ്രൻ നാട്ടിലേക്ക് വന്ന ശേഷം തന്റെ ഉടമസ്ഥതയിൽ ഗൾഫിലുള്ള ടാങ്കർ ലോറി വിൽക്കാൻ രഞ്ജിത്തിനെ ഏൽപ്പിച്ചു. വാഹനം വിറ്റ തുക ബാലചന്ദ്രന് നൽകാതെ വ്യാജ ബില്ല് അയച്ചുകൊടുത്തുവെന്നാണ് പരാതി. സംഭവത്തിൽ ബാലചന്ദ്രൻ മേലാറ്റൂർ പൊലീസിൽ പരാതി നൽകി. തൃശൂരിലെ വീട്ടിൽ നിന്നും കസ്റ്റഡിയിലെടുത്ത് അറസ്റ്റു ചെയ്ത രഞ്ജിത്തിനെ പെരിന്തൽമണ്ണ കോടതി റിമാൻഡു ചെയ്തു. സി.ഐ
കെ. റഫീഖ് ,എസ്.ഐ ജോർജ് , ഷമീർ ,ഷൈജു എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റു ചെയ്തത്.