election
രാഷ്ട്രീയ പാർട്ടികളുടെ ചിഹ്നങ്ങൾ എഴുതിയ കേക്കുകൾ

തിരൂരങ്ങാടി: കോണി കേക്ക് വേണോ,​ അതോ അരിവാൾ കേക്കോ. ഏത് കേക്കും റെഡി അതും ഇഷ്ടപ്പെട്ട ചിഹ്നത്തിലും കളറിലും. തിര‍ഞ്ഞെടുപ്പ് ആവേശം കേക്കിലും പ്രകടം. കൈപ്പത്തി, താമര ഇങ്ങനെ പാർട്ടി ചിഹ്നങ്ങൾക്ക് പുറമെ സ്വതന്ത്ര സ്ഥാനാർത്ഥികളുടെ ചിഹ്നങ്ങൾ പറഞ്ഞാൽ ഇതു പ്രകാരമുള്ള കേക്കും റെഡി. ചെമ്മാട് ടൗണിലെ ബേക്കറി കടകളിൽ ഈ പാർട്ടി കേക്കുകൾക്ക് ആവശ്യക്കാരും ഏറെയാണ്. പ്രചാരണ യോഗങ്ങൾ, പ്രവർത്തക കൺവെൻഷനുകൾ എന്നിങ്ങനെ കേക്ക് മുറിച്ചാണ് തുടക്കം കുറിക്കുന്നത്. മൂന്ന് കിലോഗ്രാം ആണ് കേക്കുകളുടെ ഭാരം.