amal-raj

പാലക്കാട്: ഒ.വി.വിജയൻ സ്മാരക സമിതിയുടെ രണ്ടാമത് ഒ.വി.വിജയൻ സ്മാരക കഥാപുരസ്കാരം ടി.പത്മനാഭന്. മരയ, എന്റെ മൂന്നാമത്തെ നോവൽ എന്നീ സമാഹാരങ്ങൾക്കാണ് പുരസ്കാരം. നോവൽ വിഭാഗത്തിൽ സുഭാഷ് ചന്ദ്രന്റെ സമുദ്രശില എന്ന നോവൽ അവാർഡിന് അർഹമായി. നാഗു സാഗുവ ഹാദിയലി എന്ന കഥയെഴുതിയ കണ്ണൂർ സ്വദേശി അമൽരാജ് പാറമേൽ യുവകഥാ പുരസ്‌കാരത്തിനും അർഹനായി.

കഥാസമാഹാരം, നോവൽ എന്നിവയ്ക്ക് 25,000, യുവകഥയ്ക്ക് 10,000 എന്നിങ്ങനെ ക്യാഷ് പ്രൈസും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. ഡിസംബറിൽ ഒ.വി.വിജയൻ സ്മാരകത്തിൽ നടക്കുന്ന പരിപാടിയിൽ മന്ത്രി എ.കെ.ബാലൻ പുരസ്‌കാരങ്ങൾ വിതരണം ചെയ്യും.