പാലക്കാട്: കോട്ടമൈതാനം നവീകരണത്തിന്റെ രണ്ടാംഘട്ടം പുരോഗമിക്കുന്നു. അമൃത് പദ്ധതിയിലുൾപ്പെടുത്തി 1.65 കോടി ചെലവിലാണ് കോട്ടമൈതാനത്തിന് പുതുമോടി നൽകുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നത്. ഇതിന്റെ ഭാഗമായി മൈതാനത്തിനും ചുറ്റുമതിലുകളുടെ നിർമാണം പൂർത്തിയായി.
അഞ്ചുവിളക്കിന് സമീപവും കോട്ടയ്ക്ക് മുന്നിലും പുതിയ കവാടം സ്ഥാപിക്കുന്നതിനും പൊട്ടിപ്പൊളിഞ്ഞ ജലധാരയുണ്ടായിരുന്ന സ്ഥലത്ത് യുദ്ധസ്മാരകം നിർമ്മിക്കുന്നതിനും തുടക്കമിട്ടു.രക്തസാക്ഷി മണ്ഡപം കേടുപാടുകൾ തീർത്ത് ചുറ്റുമതിൽ സഹിതം നവീകരിക്കും. ഇരിപ്പിട സൗകര്യവും ഒരുക്കും.
നവീകരണം പൂർത്തിയാകുന്നതോടെ കോട്ടയ്ക്കൊപ്പം മൈതാനവും വിനോദ സഞ്ചാരികൾക്ക് മനോഹരമായ കാഴ്ചയാണ് നൽകുക.
2021 മാർച്ചിനകം നവീകരണം പൂർത്തിയാക്കുമെന്ന് നഗരസഭാധികൃതർ അറിയിച്ചു.