kanjavu-003

പാലക്കാട്: ആന്ധ്രയിൽ നിന്നെത്തിച്ച 296 കിലോ കഞ്ചാവുമായി നെല്ലൂർ ബട്ടുവരിപ്പാലം ബോറെഡി വെങ്കടേശ്ശരലു റെഡ്ഡി (35), സഹായി സേലം പനമരത്തുപെട്ടി സ്വദേശി വിനോദ് കുമാർ (27) എന്നിവരെ ഇന്നലെ പുലർച്ചെ മഞ്ഞക്കുളം പള്ളിക്ക് സമീപത്ത് നിന്ന് അറസ്റ്റ് ചെയ്തു. പിടിച്ചെടുത്ത കഞ്ചാവിന് വിപണിയിൽ മൂന്നുകോടി വില വരും.സംസ്ഥാനത്തെ വിവിധ ജില്ലകളിലെ കച്ചവടക്കാർക്ക് നേരിട്ടെത്തിക്കാൻ കൊണ്ടുവന്നതാണെന്ന് പൊലീസ് പറഞ്ഞു. പരിശോധനയ്ക്കിടെ നിറുത്താതെ പോയ മിനിലോറിയെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. ലോറിയുടെ പ്ലാറ്റ്‌ഫോമിൽ കഞ്ചാവ് ചാക്ക് അടുക്കിവെച്ച് മുകളിൽ പ്ലാസ്റ്റിക് കുപ്പികൾ നിറച്ച നിലയിലായിരുന്നു. വിശാഖപട്ടണത്ത് നിന്നാണ് കഞ്ചാവ് കൊണ്ടുവന്നത്.ട്രെയിൻ ഗതാഗതം പൂർവസ്ഥിതിയിലാകാത്തതിനാൽ ചരക്കുവാഹനങ്ങൾ കേന്ദ്രീകരിച്ചാണ് പ്രധാനമായും കഞ്ചാവ് കടത്ത്.