balan

പാ​ല​ക്കാ​ട്:​ ​വാ​ള​യാ​ർ​ ​കേ​സി​ൽ​ ​പു​ന​ര​ന്വേ​ഷ​ണ​ത്തി​ന് ​സ​ർ​ക്കാ​ർ​ ​ത​യ്യാ​റാ​ണെ​ന്ന് ​മ​ന്ത്രി​ ​എ.​കെ.​ബാ​ല​ൻ​ ​പ​റ​ഞ്ഞു.​ ​ഇ​ക്കാ​ര്യം​ ​കോ​ട​തി​യി​ലും​ ​ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.​ ​ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​ ​സ്ഥാ​ന​ക്ക​യ​റ്റം​ ​ത​ട​യാ​ൻ​ ​പ​രി​മി​തി​ക​ളു​ണ്ട്.​ ​സ​ർ​ക്കാ​ർ​ ​എ​ന്നും​ ​മാ​താ​പി​താ​ക്ക​ൾ​ക്കൊ​പ്പം​ ​ത​ന്നെ​ ​നി​ൽ​ക്കു​മെ​ന്നും​ ​കേ​സു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​ഏ​തു​സ​മ​യ​ത്തും​ ​ത​ന്നെ​ ​നേ​രി​ൽ​വ​ന്ന് ​കാ​ണാ​മെ​ന്നും​ ​പെ​ൺ​കു​ട്ടി​ക​ളു​ടെ​ ​മാ​താ​പി​താ​ക്ക​ളോ​ട് ​മ​ന്ത്രി​ ​പ​റ​ഞ്ഞു.
പ്ര​തി​ക​ളെ​ ​പോ​ക്‌​സോ​ ​കോ​ട​തി​ ​വി​ട്ട​യ​ച്ച​തി​നെ​തി​രെ​ ​സ​ർ​ക്കാ​രും​ ​പെ​ൺ​കു​ട്ടി​ക​ളു​ടെ​ ​അ​മ്മ​യും​ ​ന​ൽ​കി​യ​ ​അ​പ്പീ​ലി​ൽ​ ​ഹൈ​ക്കോ​ട​തി​യി​ൽ​ ​വാ​ദം​ ​തു​ട​രു​ക​യാ​ണ്.​ ​