പാലക്കാട്: വാളയാർ കേസിൽ പുനരന്വേഷണത്തിന് സർക്കാർ തയ്യാറാണെന്ന് മന്ത്രി എ.കെ.ബാലൻ പറഞ്ഞു. ഇക്കാര്യം കോടതിയിലും ആവശ്യപ്പെട്ടിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റം തടയാൻ പരിമിതികളുണ്ട്. സർക്കാർ എന്നും മാതാപിതാക്കൾക്കൊപ്പം തന്നെ നിൽക്കുമെന്നും കേസുമായി ബന്ധപ്പെട്ട് ഏതുസമയത്തും തന്നെ നേരിൽവന്ന് കാണാമെന്നും പെൺകുട്ടികളുടെ മാതാപിതാക്കളോട് മന്ത്രി പറഞ്ഞു.
പ്രതികളെ പോക്സോ കോടതി വിട്ടയച്ചതിനെതിരെ സർക്കാരും പെൺകുട്ടികളുടെ അമ്മയും നൽകിയ അപ്പീലിൽ ഹൈക്കോടതിയിൽ വാദം തുടരുകയാണ്.