election

പാലക്കാട്: ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പുതുമുഖങ്ങളെ അണിനിരത്തി എൽ.ഡി.എഫ് സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു. 30 ഡിവിഷനുകളിൽ നിലവിലെ മൂന്നംഗങ്ങളൊഴിച്ച് 27 പേരും പുതുമുഖങ്ങളാണ്.

സി.പി.എം- 21, സി.പി.ഐ- അഞ്ച്, ജനതാദൾ (എസ്) രണ്ട്, എൻ.സി.പി, കേരള കോൺഗ്രസ് എം എന്നിവ ഓരോ സീറ്റിൽ മത്സരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് എൽ.ഡി.എഫ് പരിഗണന നൽകുന്ന സി.പി.എമ്മിലെ കെ.ബിനുമോൾ, പി.കെ.സുധാകരൻ, സി.പി.ഐയിലെ സീമ കൊങ്ങശേരി എന്നിവരാണ് ഇത്തവണയും വീണ്ടും മത്സരിക്കുന്നത്. ബിനുമോൾ മലമ്പുഴ ഡിവിഷനിലും പി.കെ.സുധാകരൻ വാണിയംകുളത്തും സീമ കൊങ്ങശേരി തെങ്കരയിലുമാണ് മത്സരിക്കുന്നത്.

പെരുമുടിയൂർ ഡിവിഷനിൽ മത്സരിക്കുന്ന സി.പി.എമ്മിലെ എ.എൻ.നീരജ് (23) ആണ് ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥി. വാർത്താ സമ്മേളനത്തിൽ എൽ.ഡി.എഫ് കൺവീനർ വി.ചാമുണ്ണി,​ സി.പി.എം ജില്ലാ സെക്രട്ടറി സി.കെ.രാജേന്ദ്രൻ, സി.പി.ഐ ജില്ലാ സെക്രട്ടറി കെ.പി.സുരേഷ് രാജ്, കെ.ആർ.ഗോപിനാഥൻ പങ്കെടുത്തു.

സ്ഥാനാർത്ഥികളുടെ ഡിവിഷനും പേരും:

ശ്രീകൃഷ്ണപുരം: അഡ്വ.കെ.പ്രേംകുമാർ (ജന)-സി.പിഎം.

കടമ്പഴിപ്പുറം: പി.മൊയ്തീൻകുട്ടി (ജന)-എൻ.സി.പി.

അലനല്ലൂർ: പി.രാധ (വനിത)-സി.പി.എം.

തെങ്കര: സീമ കൊങ്ങശേരി (ജന)-സി.പി.ഐ.

അട്ടപ്പാടി: പി.സി.നീതു (എസ്.സി വനിത)-സി.പി.ഐ.

കാഞ്ഞിരപ്പുഴ: റെജി ജോസ് (വനിത)-കെ.സി.എം.

കോങ്ങാട്: എ.പ്രശാന്ത് (ജന)-സി.പി.എം.

പറളി: അഡ്വ.എം.എച്ച്.സഹ്ദർ ഷെരീഫ് (ജന)-സി.പി.എം.

പുതുപ്പരിയാരം: വി.കെ.ജയപ്രകാശ് (ജന)- സി.പി.എം.

മലമ്പുഴ: കെ.ബിനുമോൾ (വനിത)-സി.പി.എം.

പുതുശേരി: പത്മിനി (വനിത)-സി.പി.എം

കൊഴിഞ്ഞമ്പാറ: മിനി മുരളി (വനിത)-ജെ.ഡി.എസ്.

മീനാക്ഷിപുരം: മാധുരി പത്മനാഭൻ (വനിത)-ജെ.ഡി.എസ്.

കൊടുവായൂർ: എം.രാജൻ (എസ്.സി ജന)-സി.പി.എം.

കൊല്ലങ്കോട്: ശാലിനി കുറുപ്പേഷ് (വനിത)-സി.പി.എം.

നെന്മാറ: ആർ.ചന്ദ്രൻ (എസ്.സി ജന)-സി.പി.ഐ.

പല്ലശന: വി.രജനി (എസ്.സി വനിത)-സി.പി.എം.

കിഴക്കഞ്ചേരി: അനിത പോൾസൺ (വനിത)-സി.പി.എം.

ആലത്തൂർ: കെ.വി.ശ്രീധരൻ (ജന)-സി.പി.ഐ.

തരൂർ: സി.കെ.ചാമുണ്ണി (ജന)-സി.പി.എം.

കൊടുന്തിരപ്പുള്ളി: എം.ശ്രീധരൻ (എസ്.ടി ജന)-സി.പി.എം.

കോട്ടായി: ആർ.അഭിലാഷ് (ജന)-സി.പി.എം.

ലക്കിടി: പ്രീത മോഹൻദാസ് (വനിത)-സി.പി.എം.

വാണിയംകുളം: പി.കെ.സുധാകരൻ (ജന)-സി.പി.എം.

പെരുമുടിയൂർ: എ.എൻ.നീരജ് (ജന)-സി.പി.എം.

ചാലിശേരി: അനുവിനോദ് (വനിത)-സി.പി.എം.

നാഗലശേരി: ഷാനിബ (വനിത)-സി.പി.എം

തിരുവേഗപ്പുറ: പി.കെ.ചെല്ലുക്കുട്ടി (ജന)-സി.പി.ഐ.

കുലക്കൂല്ലർ: ഷാബിറ (വനിത)-സി.പി.എം.

ചളവറ: നസീമ (വനിത)-സി.പി.എം.