udf

പാലക്കാട്: അഴിമതിയും സ്വജനപക്ഷപാതവും നീതിനിഷേധവുമാണ് ഇടതുസർക്കാരിന്റെ മുഖമുദ്രയെന്നും ഇതിനെതിരെ ജനാധിപത്യ രീതിയിൽ പ്രതികരിക്കാൻ ലഭിക്കുന്ന അവസരമാണ് തിരഞ്ഞെടുപ്പെന്നും മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. പാലക്കാട് നഗരസഭ യു.ഡി.എഫ് സ്ഥാനാർത്ഥി പ്രഖ്യാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

52 അംഗ നഗരസഭയിൽ കോൺഗ്രസിന്റെ 23,​ മുസ്ലിം ലീഗിന്റെ എഴ്,​ ജനതാദൾ-1 എന്നിങ്ങനെ 31 പേരുടെ പട്ടികയാണ് ആദ്യഘട്ടത്തിൽ പ്രസിദ്ധീകരിച്ചത്.

കോൺഗ്രസിന്റെ രാജേശ്വരി ജയപ്രകാശിനും ബി.സുഭാഷിനും മാത്രമാണ് പാർട്ടി ഒരവസരം കൂടി നൽകിയത്. പ്രഖ്യാപിച്ച സീറ്റുകളിൽ പകുതിയിൽ കൂടുതലും വനിതാ സ്ഥാനാർത്ഥികളാണ്. രണ്ടാംഘട്ട പട്ടിക അടുത്തദിവസം പ്രഖ്യാപിക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് വി.കെ.ശ്രീകണ്ഠൻ എം.പി പറഞ്ഞു.

കോൺഗ്രസിൽ ഗ്രൂപ്പുതല പ്രശ്നം ഇതുവരെ ഒത്തുതീരാത്തതാണ് മുഴുവൻ ലിസ്റ്റും പ്രസിദ്ധീകരിക്കാത്തതിന് കാരണമെന്നാണ് അറിയുന്നത്. കോൺഗ്രസ് 41 സീറ്റിലും ലീഗ് പത്തിടത്തും മത്സരിക്കും.

വാർഡും സ്ഥാനാർത്ഥികളും

കല്പാത്തി-വി.ജ്യോതിമണി.

അയ്യപുരം വെസ്റ്റ്-വിനോദ് പട്ടിക്കര.

കൽപാത്തി ഈസ്റ്റ്-സി.ആർ.വെങ്കിടേശ്വരൻ.

തോണിപാളയം-സി.എൻ.ഉമ.

വലിയപാടം-മാലതി രാജൻ.

പുത്തൂർ സൗത്ത്-പി.ബിന്ദു.

പൂത്തൂർ നോർത്ത്-വി.പ്രവീൺ.

ശേഖരിപുരം-കെ.മധുസൂദനൻ.

അയ്യപുരം-രാജീവ് രാമനാഥ്.

കൊപ്പം-സുജാത ദിനേശ്.

സുൽത്താൻപേട്ട-രാജേശ്വരി ജയപ്രകാശ്.

ചിറക്കാട്-സുധ വിനോദ്.

കേനാത്ത് പറമ്പ്-എസ്.ഷൈലജ.

മണപ്പുള്ളിക്കാവ്-കെ.പത്മാവതി.

സിവിൽ സ്റ്റേഷൻ-ബി.സുഭാഷ്.

മുറിക്കാവ്-കെ.സുജാത.

വെണ്ണക്കര സെൻട്രൽ-കെ.പ്രദീപ.

തിരുനെല്ലായ ഈസ്റ്റ്-എ.കൃഷ്ണൻ.

തിരുനെല്ലായ വെസ്റ്റ്-കെ.മൻസൂർ.

കൈകൂത്ത് പറമ്പ്-ഷൈനി പോൾസൺ.

നൂറണി-ഷാഹന പർവി.

പട്ടിക്കര-സി.കെ.അമ്മാളുക്കുട്ടി.

പള്ളിപ്പുറം-മിനി ബാബു.

വെണ്ണക്കര സൗത്ത്-ടി.എ.അബ്ദുൾ അസീസ്.

കള്ളിക്കാട്-പി.കെ.ഹസനുപ്പ.

ഒലവക്കോട് സൗത്ത്- ബഷീർ.

പറക്കുന്നം-എ.അൻസാർ അലി.

പുതുപള്ളിത്തെരുവ്-രജീന മുത്തലിഫ്.

വെണ്ണക്കര-കെ.ചെമ്പകം (സ്വത).

ചടനാംകുറുശി-ശശികുമാർ (സ്വത).