bbbbbbbbb
കൽപ്പാത്തി രഥോത്സവത്തിന്റെ രണ്ടാം ദിനത്തിൽ മന്തക്കര മഹാഗണപതി ക്ഷേത്രത്തിന് അകത്ത് നടന്ന രഥ പ്രയാണം .

പാലക്കാട്: രണ്ടാംതേര് ഉത്സവമായ ഇന്നലെ രാവിലെ 9.30ന് പുതിയ കൽപ്പാത്തി മന്തക്കര മഹാഗണപതി ക്ഷേത്രത്തിൽ ആചാരനിറവിൽ രഥാരോഹണം നടന്നു. ക്ഷേത്രത്തിനകത്തു തന്നെ ചെറിയ പല്ലക്കിലേറ്റിയ ദേവരഥം രാവിലെ കുറച്ചുദൂരം പ്രയാണം നടത്തി ക്ഷേത്രത്തിന് അകത്ത് ഒരുവശത്തായി നിറുത്തിയിട്ടു. തുടർന്ന് വൈകിട്ട് അഞ്ചിന് വീണ്ടും പ്രയാണം നടത്തി. കൂടാതെ വിവിധ വിശേഷാൽ പൂജകളും ഉണ്ടായിരുന്നു.

ഉത്സവത്തോടനുബന്ധിച്ച് രാവിലെയും വൈകിട്ടും കൽപ്പാത്തി വിശാലാക്ഷീസമേത വിശ്വനാഥസ്വാമി ക്ഷേത്രം, പഴയ കൽപ്പാത്തി ലക്ഷ്മീനാരായണ പെരുമാൾ ക്ഷേത്രം, പുതിയ കൽപ്പാത്തി മന്തക്കര മഹാഗണപതിക്ഷേത്രം, ചാത്തപുരം പ്രസന്ന മഹാഗണപതി ക്ഷേത്രം തുടങ്ങിയ നാലു ക്ഷേത്രങ്ങളിലും ദേവപാരായണം, ഉപനിഷത്ത് പാരായണം എന്നിവ നടന്നു.

മൂന്നാംതേര് ഉത്സവമായ ഇന്ന് പഴയ കൽപാത്തി ലക്ഷ്മീനാരായണ പെരുമാൾ ക്ഷേത്രത്തിലും ചാത്തപ്പുരം പ്രസന്ന മഹാഗണപതി ക്ഷേത്രത്തിലും രഥാരോഹണം നടക്കും. നാളെ ധ്വജാവരോഹണത്തോടെ ഈ വർഷത്തെ രഥോത്സവത്തിന് കൊടിയിറങ്ങുമെന്ന് ട്രസ്റ്റ് ഭാരവാഹികൾ പറഞ്ഞു.