ldf

ഒറ്റപ്പാലം: നഗരസഭ തിരഞ്ഞെടുപ്പിൽ 36 വാർഡിലും സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി എൽ.ഡി.എഫ് പ്രചാരണം ശക്തമാക്കി. നാല് സീറ്റുകൾ സി.പി.ഐയ്ക്ക് നൽകിയാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. യു.ഡി.എഫ്, എൻ.ഡി.എ മുന്നണികളുടെ സമ്പൂർണ പട്ടിക വരാനിരിക്കുന്നതേയുള്ളൂ.

നിലവിലെ നഗരസഭാദ്ധ്യക്ഷൻ സി.എൻ.നാരായണൻ നമ്പൂതിരിയടക്കം എൽ.ഡി.എഫിലെ പ്രമുഖർ ഇത്തവണ മത്സരിക്കുന്നില്ല. പുതുമുഖങ്ങൾക്കും യുവാക്കൾക്കും പ്രാധാന്യം നൽകിയാണ് പട്ടിക. 36 സ്ഥാനാർത്ഥികളിൽ 20ഉം വനിതകളാണ്. സ്ത്രീശക്തി തിരഞ്ഞെടുപ്പിൽ ഗുണകരമാകുമെന്ന കണക്കുകൂട്ടലിലാണ് എൽ.ഡി.എഫ്.

സ്ഥാനാർത്ഥികളും വാർഡുകളും
1.അനങ്ങൻമല-എം.അക്ബർ അലി. 2.വരോട്-സബിത മണികണ്ഠൻ. 3.ചേരിക്കുന്ന്-കെ.സുരേഷ് കുമാർ. 4.തോട്ടക്കര-ടി.കെ.രഞ്ജിത്ത്. 5.മയിലുംപുറം-കെ.സുധാമണി. 6.അരീക്കപാടം-പി.കല്യാണി. 7.പാലാട്ട് റോഡ്-ടി.പി.പ്രദീപ് കുമാർ. 8.കോലത്തുകുന്ന്-എം.തസ്മിയ സഹീർ. 9.ഈസ്റ്റ് ഒറ്റപ്പാലം-സി.എ.സുനീറ മുജീബ്. 10.പൂളക്കുണ്ട്-ഡോ.ഫാഹിസ താഹിർ. 11.കിഴക്കേക്കാട്-കെ.രാജേഷ്. 12.പാതിരിക്കോട്-കെ.അജയകുമാർ. 13.അഴിക്കലപറമ്പ്-സി.പി.ജയശ്രീ. 14.പാലപ്പുറം തെരുവ്-എം.പി.സുനിത.

15.ചിനക്കത്തൂർകാവ്-വി.സോമസുന്ദരൻ. 16.ആപ്പേപ്പുറം-രതി രാജൻ. 17.പല്ലാർമംഗലം-പി.അശോകൻ. 18.പെരുംകുളം-ടി.നാരായണൻ. 19.കയറംപാറ-എൻ.പുഷ്പലത. 20.എൻ.എസ്.എസ് കോളേജ്-സാലി മനോജ്. 21.എറക്കോട്ടിരി-എം.എ.ഗംഗാധരൻ. 22.മീറ്റ്‌ന-ബേബി മണികണ്ഠൻ. 23.പോസ്റ്റൽ ക്വാർട്ടേഴ്‌സ്-സി.മാധവൻ. 24.കുംഭാരംകുന്ന്-റഹ്മത്ത് നാസർ.

25.റെയിൽവേ സ്റ്റേഷൻ-പി.എ.ഫാത്തിമത്ത്. 26.തെന്നടി ബസാർ-അംബിക. 27.കണ്ണിയമ്പുറം തെരുവ്-എം.മണികണ്ഠൻ (പ്രകാശൻ). 28.കിള്ളിക്കാവ്-പി.രമേഷ് കുമാർ. 29.കണ്ണിയമ്പുറം വായനശാല-കെ.ജാനകിദേവി. 30.ഗവ.ഹോസ്പിറ്റൽ-കെ.റീന.

31. കുമ്മംപാറ-ശോഭന. 32.കണ്ണിയമ്പുറം യു.പി സ്‌കൂൾ-സി.വി.രാജലക്ഷ്മി. 33.പനമണ്ണ വായനശാല-പി.ശ്രീകുമാർ. 34.പനമണ്ണ വട്ടനാൽ-ഇ.കെ.രാധാകൃഷ്ണൻ. 35.വീട്ടാംപാറ-ടി.ലത. 36.കോലോത്തുപറമ്പ്-കെ.അബ്ദുൾ നാസർ.