മണ്ണാർക്കാട്: നാട് തദ്ദേശ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന വേളയിൽ വോട്ടുവണ്ടിയുമായി 'സേവ് മണ്ണാർക്കാട്" ജനകീയ കൂട്ടായ്മ. നഗരസഭയിലെ 29 വാർഡുകളിലും മത്സരിക്കുന്ന സ്ഥാനാർത്ഥികളെയും വോട്ടർമാരെയും ഒന്നിച്ചിരുത്തി നാടിന്റെ വികസന കാഴ്ചപ്പാട് സംബന്ധിച്ച് തുറന്ന സംവാദമൊരുക്കും.
ജയിച്ചാൽ ചെയ്യുന്ന കാര്യങ്ങൾ സംബന്ധിച്ച് സ്ഥാനാർത്ഥികൾക്കും നാടാഗ്റഹിക്കുന്ന പദ്ധതികളെ കുറിച്ച് വോട്ടർമാർക്കും പറയാനവസരമുണ്ട്. 25 മുതൽ വോട്ടുവണ്ടി പര്യടനം തുടങ്ങുമെന്ന് ചെയർമാൻ ഫിറോസ് ബാബു, ഷൗക്കത്ത്, സലാം കരിമ്പന, ഉമ്മർ റീഗൽ എന്നിവരറിയിച്ചു.