ഒറ്റപ്പാലം: തിരഞ്ഞെടുപ്പ് നടപടി ക്റമങ്ങളിലെ പ്റധാന ഭാഗമാണ് നാമനിർദ്ദേശ പത്റിക സമർപ്പണം. ഈ ഘട്ടം സങ്കീർണവും ടെൻഷനും നിറഞ്ഞതാണെന്ന അനുഭവമാണ് മിക്ക സ്ഥാനാർത്ഥികൾക്കും രാഷ്ട്റീയ പാർട്ടികൾക്കും.
കഴിഞ്ഞ ദിവസം നടന്ന സൂക്ഷ്മപരിശോധനയിൽ പത്റികയിൽ വല്ല അബദ്ധമോ തെറ്റോ വന്നോയെന്ന ആശങ്കയിലായിരുന്നു പലരും. പത്റികയിലെ പിഴവ് കണ്ടെത്തി തള്ളുന്നത് തക്കം പാർത്ത് എതിരാളികളും റിട്ടേണിംഗ് ഓഫീസർമാരുടെ വരാന്തകളിൽ വട്ടമിട്ടു.
പല തവണ മത്സരിച്ചവർ പോലും അവസാന നിമിഷം അങ്കലാപ്പിലായി. പത്റികയുടെ താഴെ ഒപ്പിടാൻ മറന്നവർ, ഗസറ്റ് ഓഫീസറുടെ ഒപ്പ് വെക്കാതെ എത്തിയവർ, പഴയ പത്റികയുടെ കോപ്പിയെടുത്ത് പഴയ വരുമാന-കടബാദ്ധ്യത ആവർത്തിച്ചവരും അനുകരിച്ചവരും.... അങ്ങിനെ പലതരം ശരിതെറ്റുകൾ കടന്നുവന്ന പത്റികകൾ പലതും പലയിടത്തും തള്ളി.
പുതുമുഖക്കാരെ സഹായിക്കാൻ പരിചയസമ്പന്നരും സഹായികളും രംഗത്തുണ്ടെങ്കിലും ഓട്ടപ്പാച്ചിലിൽ തിരക്കിട്ട് തയ്യാറാക്കുന്ന പത്റിക സ്ഥാനാർത്ഥിക്ക് പാരയാകാറുണ്ട്. ഒരു സ്ഥാനാർത്ഥി തന്നെ ഒന്നിലധികം സെറ്റ് നൽകിയും ഒരാളുടെ പത്റിക തള്ളിയാലും ഡമ്മിയിലൂടെ പ്റശ്നം പരിഹരിച്ചുമൊക്കെയാണ് കടമ്പ അതിജീവിക്കുക. പത്റിക തള്ളിക്കാൻ സ്വന്തം പാർട്ടിയിലെ സ്ഥാനമോഹികൾ തന്നെ സൂത്റപ്പണി ചെയ്യുന്ന സംഭവങ്ങളും നിരവധി. സീറ്റ് നിഷേധിക്കപ്പെടുന്നവർ വിശ്വസ്തനായി കൂടെ നിന്ന് പണി കൊടുക്കുന്ന കഥയും പിന്നാമ്പുറത്ത് കാണാം.
വേണം, പരിശീലനം
പത്റിക കൃത്യമായും വൃത്തിയായും തയ്യാറാക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷന്റെ നേതൃത്വത്തിൽ പരിശീലനം നൽകിയാൽ ഉചിതമാകുമെന്ന അഭിപ്റായം വിവിധ രാഷ്ട്റീയകക്ഷി നേതൃത്വങ്ങൾ തന്നെ ഉയർത്തുന്നു. പത്റിക തയ്യാറാക്കൽ സംബന്ധിച്ച് പൂർണ വിവരം പൊതുജനങ്ങളും രാഷ്ട്റീയ പ്റസ്ഥാനങ്ങളും സ്വായത്തമാക്കണം. പത്റികയിൽ ചില വിവരങ്ങൾ മറച്ചുവെച്ചതായി ആരോപിച്ച് ജയിച്ച സ്ഥാനാർത്ഥികൾക്കെതിരെ തോറ്റവർ നിയമയുദ്ധത്തിന് പോകുന്നതും പതിവാണ്.