പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പ് ദിവസം വോട്ട് ചെയ്യുന്നതിന് സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അവധി അനുവദിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവിട്ടു. ജീവനക്കാരുടെ വേതനം കുറയ്ക്കാതെ അവധി നൽകാനാണ് ഉത്തരവ്.
ജില്ലയ്ക്ക് പുറത്ത് ജോലി ചെയ്യുന്നവർക്ക് വോട്ടെടുപ്പ് ദിവസം സ്വന്തം നാട്ടിൽ പോയി വോട്ട് ചെയ്യുന്നതിനും അനുമതി നൽകണം. പാലക്കാട് ജില്ലയിൽ ഡിസംബർ പത്തിനാണ് വോട്ടെടുപ്പ്. അനുമതി നൽകാത്തവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും കമ്മിഷൻ അറിയിച്ചു.