പാലക്കാട്: എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റികൾ 25ന് മുമ്പ് രൂപീകരിക്കാനും 30നകം ഗൃഹസന്ദർശനം പൂർത്തിയാക്കാനും ജില്ലാ നേതൃത്വം തീരുമാനിച്ചു. ഡിസംബർ ഒന്നുമുതൽ സ്ഥാനാർത്ഥികളുടെ പൊതുപര്യടനം ആരംഭിക്കും.
അധികാര വികേന്ദ്രീകരണം ഫലപ്രദമായി നടപ്പാക്കുകയും ജനക്ഷേമത്തിലും വികസന പ്രവർത്തനത്തിലും രാജ്യത്തിനാകെ മാതൃയായി പ്രവർത്തിക്കുകയും ചെയ്ത എൽ.ഡി.എഫിനെ വിജയിപ്പിക്കാനും വർഗീയ ശക്തികളെ കൂട്ടുപിടിച്ച് ജനവിരുദ്ധ നിലപാടുകളുമായി മത്സരിക്കുന്ന ബി.ജെ.പി, യു.ഡി.എഫ് ശക്തികളെ പരാജയപ്പെടുത്താനും യോഗം അഭ്യർത്ഥിച്ചു.
മന്ത്രി എ.കെ.ബാലൻ അദ്ധ്യക്ഷനായി. കൺവീനർ വി.ചാമുണ്ണി, എൻ.എൻ.കൃഷ്ണദാസ്, കെ.പി.സുരേഷ് രാജ്, കെ.ആർ.ഗോപിനാഥ്, റസാഖ് മൗലവി, ഓട്ടൂർ ഉണ്ണിക്കൃഷ്ണൻ, നൈസ് മാത്യു, എ.ശിവപ്രകാശൻ, എ.ഭാസ്‌കരൻ, മോൻസി തോമസ്, അഡ്വ.കുശലകുമാർ തുടങ്ങിയവർ സംസാരിച്ചു.