bjp

പാലക്കാട്: എൻ.ഡി.എ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കേന്ദ്രമന്ത്രി വി.മുരളീധരനും, മുൻ ഗവർണർ കുമ്മനം രാജശേഖരനും ജില്ലയിൽ എത്തുന്നു.
ഇന്ന് രാവിലെ 11ന് കൂറ്റനാട് കെ.എം.ഓഡിറ്റോറിയത്തിൽ നടക്കുന്ന സ്ഥാനാർത്ഥി സംഗമം വി.മുരളീധരൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് 12.30ന് പറളി ഗവ.ഹൈസ്‌കൂളിൽ നടക്കുന്ന എൻ.ഡി.എ സ്ഥാനാർത്ഥി സംഗമത്തിലും മൂന്നിന് കൊല്ലങ്കോട് ഗായത്രി ഓഡിറ്റോറിയം, വൈകിട്ട് അഞ്ചിന് പുതുശേരി എൻ.എസ്.എസ് ഓഡിറ്റോറിയം, 6.30ന് വടക്കന്തറ കൃഷ്ണകൃപ ഓഡിറ്റോറിയം എന്നിവിടങ്ങളിൽ നടക്കുന്ന പരിപാടികളിലും അദ്ദേഹം പങ്കെടുക്കും.
നാളെ രാവിലെ പത്തിന് പട്ടാമ്പി എ.എം.സി ഓഡിറ്റോറിയത്തിൽ നടക്കുന്ന സ്ഥാനാർത്ഥി സംഗമം മുൻ ഗവർണർ കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്യും. ൃ12ന് ഒറ്റപ്പാലം ഗോപികാസ് ഓഡിറ്റോറിയം, മൂന്നിന് മണ്ണാർക്കാട് ടൗൺ, വൈകിട്ട് അഞ്ചിന് കൊഴിഞ്ഞാമ്പാറ ആർടി മഹൽ എന്നിവിടങ്ങളിൽ തിരഞ്ഞെടുപ്പ് സംഗമത്തിൽ പങ്കെടുക്കും.